Breaking News

ഒരു ദിവസം 97000 യാത്രക്കാരെ സ്വീകരിച്ച റിക്കോര്‍ഡുമായി ലുസൈല്‍ ക്യൂ.എന്‍.ബി മെട്രോ സ്‌റ്റേഷന്‍

റഷാദ് മുബാറക്

ദോഹ: സെപ്തംബര്‍ 9 വെള്ളിയാഴ്ച ലുസൈല്‍ സ്റ്റേഡിയത്തില്‍ നടന്ന ലുസൈല്‍ സൂപ്പര്‍ കപ്പ് ഫുട്‌ബോള്‍ മത്സരത്തിന്റെ ഭാഗമായി ഒരു ദിവസം 97000 യാത്രക്കാരെ സ്വീകരിച്ച റിക്കോര്‍ഡുമായി ലുസൈല്‍ ക്യൂ.എന്‍.ബി മെട്രോ സ്‌റ്റേഷന്‍

ലുസൈല്‍ സൂപ്പര്‍ കപ്പിനെത്തുന്ന ഫുട്‌ബോള്‍ ആരാധകരുടെ സൗകര്യം പരിഗണിച്ച് ദോഹ മെട്രോയും ലുസൈല്‍ ട്രാമും ശനിയാഴ്ച പുലര്‍ച്ചെ മൂന്ന് മണി വരെ സര്‍വീസ് നടത്തിയിരുന്നു.