Archived Articles

ഖത്തര്‍ കെ.എം.സി.സി. നരിപ്പറ്റ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍

അമാനുല്ല വടക്കാങ്ങര

ദോഹ. പുതുതായി നിലവില്‍ വന്ന ഖത്തര്‍ കെ.എം.സി.സി. നരിപ്പറ്റ പഞ്ചായത്ത് കമ്മിറ്റിയുടെ പ്രഥമ പ്രവര്‍ത്തക കണ്‍വെന്‍ഷനും ആദരവ് പരിപാടിയും നജ് മ ഏഷ്യന്‍ സ്റ്റാര്‍ ഹാളില്‍ നടന്നു.

സ്‌നേഹ സുരക്ഷാ പദ്ധതിയും അംഗത്വ കാമ്പയിനും ഡിജിറ്റല്‍ വല്‍ക്കരിക്കുന്നതിന് നേതൃത്വം നല്‍കിയ സംസ്ഥാന ഐ. ടി. വിംഗ് ചെയര്‍മാന്‍ അനീസ് നരിപ്പറ്റ, എസ്. എസ്. പി. ചെയര്‍മാന്‍ എം. ടി. പി. മുഹമ്മദ് കുഞ്ഞി എന്നിവരെ ചടങ്ങില്‍ ആദരിച്ചു.

സീനിയര്‍ വൈസ് പ്രസിഡന്റ് മുഹമ്മദ് കേളോത്തിന്റെ അധ്യക്ഷതയില്‍ സംസ്ഥാന പ്രസിഡന്റ് എസ് എ എം ബഷീര്‍ ഉത്ഘാടനം ചെയ്തു . ഹാഫിള് സുഹൈല്‍ ഖിറാഅത്ത് നടത്തി. ജാഫര്‍ തയ്യില്‍ സംഘടന – സംഘാടനം എന്ന വിഷയത്തിലും കണ്ണീരൊപ്പുന്ന തൂവാല എന്ന വിഷയത്തില്‍ എം.ടി.പി. മുഹമ്മദ് കുഞ്ഞിയും പ്രഭാഷണം നടത്തി. പഞ്ചായത്ത് കമ്മിറ്റി പുറത്തിറക്കുന്ന 2023 ലെ കലണ്ടര്‍ പ്രകാശനം ജില്ലാ പ്രസിഡന്റ് ബഷീര്‍ ഖാന്‍ കൊടുവള്ളി ജാഫര്‍ തയ്യിലിനു നല്‍കി നിര്‍വഹിച്ചു.

പി എ തലായി, ഉബൈദ് സി. കെ. ഷംസു വാണിമേല്‍, ഫൈസല്‍ കേളോത്ത്, സലാം കെ പി, അജ്മല്‍ ടി. കെ, യാസര്‍ ടി, ലത്തീഫ് പാതിരിപ്പറ്റ, റഫീഖ് കെ പി, ശരീഫ് കെ പി, ബഷീര്‍ കെ കെ തുടങ്ങിയവര്‍ സംബന്ധിച്ചു. ജനറല്‍ സെക്രട്ടറി സത്താര്‍ ചപ്പാളി സ്വാഗതവും ഖജാന്‍ജി റിയാസ് മീത്തല്‍ വയല്‍ നന്ദി പറഞ്ഞു.