Archived Articles

ഡോം ഖത്തര്‍ കിക്കോഫ് 2022 മെഗാ ഫെസ്റ്റ് ഓര്‍ഗനൈസിംഗ് കമ്മറ്റി രൂപീകരിച്ചു

അമാനുല്ല വടക്കാങ്ങര

ദോഹ : ഡയസ്ഫോറ ഓഫ് മലപ്പുറം (ഡോം ഖത്തര്‍ ) സംഘടിപ്പിക്കുന്ന ഡോം ഖത്തര്‍ കിക്കോഫ് 2022 മെഗാ ഫെസ്റ്റ് ഓര്‍ഗനൈസിംഗ് കമ്മറ്റി രൂപീകരിച്ചു. ഐ.എസ്.സി പ്രസിഡന്റ് ഡോ. മോഹന്‍ തോമസ് മുഖ്യ രക്ഷാധികാരിയും ഡോം ഖത്തര്‍ പ്രസിഡന്റ് വി.സി മഷ്ഹൂദ് ചെയര്‍മാനും ഡോം ഖത്തര്‍ ജനറല്‍ സെക്രട്ടറി അബ്ദുല്‍ അസീസ് സി.കെ ജനറല്‍ കണ്‍വീനറും ആയുള്ള കമ്മറ്റിയുടെ രക്ഷാധികാരികളായി അബൂബക്കര്‍ മാടപ്പാട്ട് , അച്ചു ഉള്ളാട്ടില്‍ , അബ്ദുല്‍ കരീം ടീ ടൈം , പി.എന്‍ ബാബു രാജന്‍, അഷ്റഫ് ചിറക്കല്‍, വിനോദ് നായര്‍, എ പി ആസാദ് എന്നിവരെയും വൈസ് ചെയര്‍മാന്മാരായി ഷെജി വലിയകത്ത്, ഡോ. വി.വി.ഹംസ, ഷറഫ്. പി ഹമീദ്, മിലന്‍ അരുണ്‍,
എ കെ ജലീല്‍, റസിയ ഉസ്മാന്‍ എന്നിവരെയും കണ്‍വീനര്‍മാരായി സൗമ്യ പ്രദീപ്, സിദ്ധീഖ് വാഴക്കാട് , ടി എസ് ശ്രീനിവാസ്,നിയാസ് കൈപ്പേങ്ങല്‍, ഇര്‍ഫാന്‍ പകര എന്നിവരെയും തിരഞ്ഞെടുത്തു.

പരിപാടിയുടെ സുഗമമായ നടത്തിപ്പിനായി വിവിധ വിംഗുകളും രൂപീകരിച്ചു. ഫിനാന്‍സ് വിംഗ് ചെയര്‍മാനായി ഉസ്മാന്‍ കല്ലന്‍, കണ്‍വീനര്‍മാരായി കേശവദാസ് , നബ്ഷ മുജീബ് , മീഡിയ വിംഗ് ചെയര്‍മാനായി അബ്ദുല്‍ റഊഫ് കൊണ്ടോട്ടി കണ്‍വീനര്‍മാരായി സ്റ്റാലിന്‍ ശിവദാസ്, അഫ്സല്‍ കിളയില്‍ , ഗസ്റ്റ് പ്രോട്ടോക്കോള്‍ ചെയര്‍മാന്‍ ഹൈദര്‍ ചുങ്കത്തറ കണ്‍വീനര്‍മാരായി ശ്രീജിത്ത് , ജുനൈബ സൂരജ്, വളണ്ടീയര്‍ വിംഗ് ചെയര്‍മാനായി അബ്ദുല്‍ റഷീദ് പി.പി കണ്‍വീനര്‍മാരായി നിയാസ് പൊന്നാനി , ഷംല ജാഫര്‍ , ലോജിസ്റ്റിക് വിംഗ് ചെയര്‍മാനായി ബഷീര്‍ കുനിയില്‍ കണ്‍വീനര്‍മാരായി ഷാജി പി സി കുനിയില്‍, ഷഹനാസ് ബാബു, റുഫ്സ ഷമീര്‍, അബ്ദുറഹ്‌മാന്‍ മമ്പാട് , റിയാസ് അഹമ്മദ് ,മെഡിക്കല്‍ വിങ് ചെയര്‍മാനായി ഡോ. സൈബു ജോര്‍ജ് കണ്‍വീനറായി ഡോ. ഷഫീഖ് താപ്പി , ഐടി & ടെക്നിക്കല്‍ വിംഗ് ചെയര്‍മാനായി രതീഷ് കക്കോവ് കണ്‍വീനര്‍മാരായി അന്‍സാരി , യൂസഫ് പാഞ്ചിലി , ഫോട്ടോഗ്രാഫി ചെയര്‍മാനായി ഷാഫി കണ്‍വീനറായി സാബിര്‍, ജൂറി ഓഫ് അപ്പീല്‍ ചെയര്‍മാനായി ബാലന്‍ മാണഞ്ചേരി കണ്‍വീനറായി കോയ കൊണ്ടോട്ടി , ഫുഡ് & റിഫ്രഷ്മെന്റ് ചെയര്‍മാനായി ഷാനവാസ് ഏലച്ചോല കണ്‍വീനറായി ഉണ്ണി മൊയ്തീന്‍ , കള്‍ച്ചറല്‍ വിംഗ് ചെയര്‍മാനായി ഹരിശങ്കര്‍ കണ്‍വീനര്‍മാരായി സുരേഷ് ബാബു പണിക്കര്‍, അജ്മല്‍ അരീക്കോട്, സഖീ ജലീല്‍, നൗഫല്‍ കട്ടുപ്പാറ ഗ്രൗണ്ട് മാനേജ്മെന്റ് ചെയര്‍മാനായി എം പി ശ്രീധര്‍ ചെയര്‍മാനായി ഉണ്ണി ചാലില്‍ സോഷ്യല്‍ മീഡിയ ആന്‍ഡ് പി ആര്‍ വിംഗ് ് ചെയര്‍മാനായി രാജേഷ് മേനോന്‍ കണ്‍വീനര്‍മാരായി അനീസ് കെ.ടി, മൈമൂന സൈനുദ്ധീന്‍ എന്നിവരെയും ചുമതലപ്പെടുത്തി.

ഡോം ഖത്തര്‍ കിക്കോഫ് 2022 മെഗാ ഫെസ്റ്റ് ഭാഗമായി നടത്തുന്ന ഇന്റര്‍ സ്‌കൂള്‍ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് സെപ്റ്റംബര്‍ 22 വ്യാഴാഴ്ച വൈകീട്ട് 6 മണി മുതല്‍ അല്‍ റയ്യാന്‍ പ്രൈവറ്റ് സ്‌കൂള്‍ ഗ്രൗണ്ടില്‍ തുടക്കം കുറിക്കും. ഫുട്ബോള്‍ മത്സരങ്ങളുടെ ഫൈനലും ഇന്റര്‍ സ്‌കൂള്‍ ക്വിസ് മത്സരവും മറ്റു കലാ പരിപാടികളും ഉള്‍പ്പെടുന്ന മെഗാ ഫെസ്റ്റ് ഒക്ടോബര് 14 വെള്ളിയാഴ്ച വൈകീട്ട് അല്‍ റയ്യാന്‍ പ്രൈവറ്റ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടക്കും.

Related Articles

Back to top button
error: Content is protected !!