Archived Articles

നടുമുറ്റം പൂക്കളമല്‍സരത്തില്‍ എം.എ എം.ഒ കോളജ് അലുംനി ഖത്തര്‍ ചാപ്റ്റര്‍ ജേതാക്കള്‍

അമാനുല്ല വടക്കാങ്ങര

ദോഹ. ട്രിബ്യൂട്ട് ടു ഖത്തര്‍ 2022 എന്ന പ്രമേയത്തില്‍ നടുമുറ്റം സംഘടിപ്പിച്ച പൂക്കളമല്‍സരത്തില്‍ എം.എ എം.ഒ കോളജ് അലുംനി ഖത്തര്‍ ചാപ്റ്റര്‍ ജേതാക്കളായി. ഖത്തറിലെ വലുതും ചെറുതുമായ പതിമൂന്നോളം സംഘടനകള്‍ പങ്കെടുത്ത പൂക്കളമല്‍സരത്തില്‍ വര്‍ഷങ്ങളുടെ പരിചയമുള്ളവരടക്കം നിരവധി ടീമുകളെ പിന്തള്ളിയാണ് എം.എ എം.ഒ കോളജ് അലുംനി ഖത്തര്‍ ചാപ്റ്റര്‍ ഒന്നാം സമ്മാനം നേടിയത്. അനില്‍ ചോലയില്‍, ഫാരിസ് ചേന്ദമംഗല്ലൂര്‍, ഷജ്‌ല ഹക്‌സര്‍, ഷദ്‌ല ശാഫി, ഫസ്‌ന കുഞ്ഞാലി, താഹിറാ അമീന്‍, സജ്‌നാ സലീം, ജസ്‌നി കാക്കു മുല്ലോളി എന്നിവരടങ്ങുന്ന ടീം മാമോക്കാണ് സമ്മാനം നേടിത്.