Breaking News

ഖത്തറില്‍ ഹൃദയാഘാതം മൂലം മലയാളി മരിച്ചു

ദോഹ. ഖത്തറില്‍ ഹൃദയാഘാതം മൂലം മലയാളി മരിച്ചു. കോഴിക്കോട് ജില്ലയില്‍ കുറ്റ്യാടിക്കടുത്ത് താമസിക്കുന്ന വയനാട് വെള്ളമുണ്ട സ്വദേശി തുമ്പോളി ജമാല്‍(47) ആണ് മരിച്ചത്. ടീ ടൈം ജീവനക്കാരനായിരുന്നു. തുമ്പോളി അന്ത്രുവിന്റേയും ആയിഷയുടേയും മകനാണ്.

നസീമയാണ് ഭാര്യ. നര്‍ജിഷ,നാജിയ,നജ ഫാത്തിമ മക്കളാണ് . നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം ഇന്ന് ഉച്ചക്ക് 2.30 നുള്ള എയര്‍ ഇന്ത്യാ എക്‌സ്പ്രസ്സില്‍ നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ഖത്തര്‍ കെ.എം.സി.സി മയ്യിത്ത് പരിപാലന കമ്മറ്റി അല്‍ ഇഹ്സാന്‍ ചെയര്‍മാന്‍ മഹ് ബൂബ് നാലകത്ത്് അറിയിച്ചു.