Archived Articles

ചമയങ്ങളില്ലാതെ ചലച്ചിത്ര താരം ജോജു ജോര്‍ജിനൊപ്പം ഇത്തിരി നേരം

ദോഹ : 2022 ഓണഘോഷ പരിപാടികളുടെ ഭാഗമായി സ്കൈ മീഡിയ ഖത്തറിന്റെ നേതൃത്വത്തിൽ ക്യൂബി എന്റർടൈൻമെന്റ്സ് & ജോജു ജോർജ്ജ് ലൗവേഴ്സ് ക്ളബ് ഖത്തർ കൂടി ചേർന്ന് ഐഡിയൽ സ്‌കൂളിൽ വച്ച് നടത്തിയ പോന്നോണം 2022 എന്ന ഉത്സവ നഗരിയിൽ പങ്കെടുക്കാൻ ആണ് താരം ഖത്തറിൽ എത്തിയത്.

ജോജു ജോർജ് ലവേർസ് ക്ലബ്‌, (JGLC Qatar)തങ്ങളുടെ സ്നേഹനായകന് വേണ്ടി വെള്ളിയാഴ്ച 23.09.2022.സംഘടിപ്പിച്ച സ്വീകരണ പരിപാടിയിൽ ജനഹൃദയങ്ങളുടെ പ്രിയപെട്ട ചലച്ചിത്ര താരം ജോജു ജോർജ് പങ്കെടുത്തു.

ജോജു ജോര്‍ജ് ലവേര്‍സ് ക്ലബ്, സംഘടിപ്പിച്ച പരിപാടിയില്‍ ജോജു ജോര്‍ജിന്റെ സാന്നിധ്യം അംഗങ്ങള്‍ക്ക് ആവേശമായി. താര പരിവേഷവും, ആര്‍ഭാടങ്ങളുമില്ലാതെ സാധാരണക്കാരില്‍ സാധാരണക്കാരനായി തന്റെ ആരാധകരോട് സംവദിക്കാന്‍ താല്‍പര്യപ്പെട്ട ജോജു സ്‌നേഹത്തിന്റെ തെളമയാര്‍ന്ന വികാരങ്ങളാണ് അടയാളപ്പെടുത്തിയത്. ജീവിത വിജയത്തിന് നിരന്തരമായ പരീക്ഷങ്ങള്‍ അവശ്യമാണെന്നും അത് കൈവരിക്കാന്‍ ഉതകുന്ന ഘടകത്തെ നമ്മുടെ വ്യക്തിത്വ മുദ്രയായി നിലനിര്‍ത്തണമെന്നും തന്റെ സ്വന്തം അനുഭവത്തിലൂടെ അദ്ദേഹം വിശദീകരിച്ചു.

അഭിനയ ജീവിതത്തില്‍ നേട്ടങ്ങളുടെ കൊടുമുടിയില്‍ നില്‍ക്കുമ്പോഴും, വാക്കുകളിലൂടെ മാത്രമല്ല, സ്വതസിദ്ധമായ സരസ സംഭാഷണത്തിലൂടെയും, ലളിതമായ വേഷവിതാനത്തിലൂടെയും, ഹൃദ്യമായ ഇടപെടലിലൂടെയും സദസ്സിന്റെ മനം കവര്‍ന്നു.

സാമൂഹിക പ്രവര്‍ത്തകന്‍ അബ്ദുല്‍ റഊഫ് കൊണ്ടോട്ടി,സിനിമ ആര്‍ട്ടിസ്റ്റ് ഹരിപ്രശാന്ത് വര്‍മ, റേഡിയോ മലയാളം മാര്‍ക്കറ്റിംഗ് മാനേജര്‍ നൗഫല്‍ റഹ്‌മാന്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു ജോജു ജോര്‍ജ് ലവ്വേഴ്‌സ് ക്ലബ്, ഭാരവാഹികള്‍ ആയ ഷംനാസ് തെരുവത്ത്(സീനിയര്‍ അഡൈ്വസറി )സൂരജ് ലോഹി (പ്രസിഡന്റ് )ഫൈസല്‍ റസാഖ് (സെക്രട്ടറി )ടിജു തോമസ് (വൈസ് പ്രസിഡന്റ് )സുഭാല്‍ ശുഭഹന്‍ (ജോയിന്റ് സെക്രട്ടറി )സുബിന്‍ സണ്ണി (ഫിനാന്‍സ് കണ്‍ട്രോള്‍ )എക്‌സിക്യൂട്ടീവ് മെംബേര്‍സ് ഷാജി വെട്ടുകാട്ടില്‍, ഷിനോബ്, ശ്രീജേഷ്. കെ, സനോജ്, ആമീന്‍, ജോബി, രഞ്ജിത്, രഞ്ജിത് തെക്കൂട്ട്, പ്രവീണ്‍, റഫീഖ്, ഷാജഹാന്‍ മുന്ന, നിഖില്‍ , ജുബിന്‍,നയന്‍താര,മന്‍സൂര്‍, നിസാര്‍, ശ്രീജേഷ് കാശിനാഥ്, എന്നിവര്‍ ചടങ്ങിന് നേതൃത്വം നല്‍കി..

മലയാള ദൃശ്യ മാധ്യമ ലോകത്തു തന്റെതായ വ്യക്തി മുദ്ര പതിപ്പിച്ചു കഴിഞ്ഞ ജോജു ജോര്‍ജ് എന്ന പച്ചയായ മനുഷ്യസ്‌നേഹിയെ അളവില്ലാതെ സ്‌നേഹിക്കുന്ന കുറെയേറെ പ്രവാസി മലയാളികളുടെ കൂട്ടായ്മ ആണ് ‘ജോജു ജോര്‍ജ് ലവേര്‍സ് ക്ലബ്.

ചലച്ചിത്ര പ്രചാരണ പരിപാടികള്‍ക്ക് പുറമെ പല ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചു കഴിഞ്ഞു പ്രവാസി കളുടെ സ്‌നേഹക്കൂട്ടായ്മ ആയ ‘ജോജു ജോര്‍ജ് ലവേര്‍സ് ക്ലബ്.
പ്രളയ കാലത്തും കോവിഡ് പ്രതിസന്ധി തീര്‍ത്ത ഘട്ടത്തിലും, പ്രവാസികള്‍ക്കും കേരളത്തിനുള്ളിലുമായി നിരവധി ദുരിതാശ്വസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിക്കാന്‍ കഴിഞ്ഞത് ജോജു ജോര്‍ജ് ലവേര്‍സ് ക്ലബിന് അഭിമാനിക്കാന്‍ വക നല്‍കുന്നതാണ്. കൂടാതെ സാമൂഹിക സേവന രംഗത്തും രക്ത ദാന രംഗത്തും ജോജു ജോര്‍ജ് ലവേര്‍സ് ക്ലബ് വളരെ സജീവമായി പ്രവര്‍ത്തിച്ചു വരുന്നു.