Breaking News

ഹയ്യാ കാര്‍ഡിലെ 1 +3 ഓഫര്‍ ഖത്തര്‍ താമസക്കാര്‍ക്ക് ബാധകമാവില്ല

അമാനുല്ല വടക്കാങ്ങര

ദോഹ. ഫിഫ 2022 ലോകകപ്പ് ഖത്തറിന് ടിക്കറ്റെടുത്ത് ഹയ്യാ കാര്‍ഡ് സ്വന്തമാക്കുന്നവര്‍ക്ക് ടിക്കറ്റില്ലാത്ത മൂന്ന് പേരെ തങ്ങളുടെ ഹയ്യാ കാര്‍ഡില്‍ ചേര്‍ത്ത്് ഖത്തറിലേക്ക് കൊണ്ടുവരുന്നതിനുള്ള ഹയ്യാ കാര്‍ഡിലെ 1 +3 ഓഫര്‍ ഖത്തര്‍ താമസക്കാര്‍ക്ക് ബാധകമാവില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.


1 +3 ഓഫര്‍ ഇന്റര്‍നാഷണല്‍ ഫാന്‍സിന് മാത്രമേ ബാധകമാവുകയുള്ളൂവെന്നും ഖത്തറിലെ താമസക്കാര്‍ക്ക് ഈ അവസരം ലഭിക്കില്ലെന്നുമാണ് ഹയ്യാ സപ്പോര്‍ട്ട് ടീം വ്യക്തമാക്കിയത്.

ഖത്തറില്‍ നിന്നും ലോകകപ്പിന് ടിക്കറ്റ് സ്വന്തമാക്കി ഈ ഓഫര്‍ ഉപയോഗിച്ച് ബന്ധുക്കളേയും സ്വന്തക്കാരേയും ഖത്തറിലേക്ക് കൊണ്ടുവരുന്നതിന് ശ്രമിക്കുന്ന നിരവധി പേരെ നിരാശപ്പെടുത്തുന്ന തീരുമാനമാണിത്.

Related Articles

Back to top button
error: Content is protected !!