Breaking News

ഹെല്‍ത്ത് സെന്ററുകളില്‍ നിന്നും സ്ഥിരമായി മരുന്ന് കഴിക്കുന്നവര്‍ക്ക് മരുന്ന് റീഫില്ലിന് എസ്എംഎസ് റിമൈന്‍ഡര്‍

അമാനുല്ല വടക്കാങ്ങര

ദോഹ: ഹെല്‍ത്ത് സെന്ററുകളില്‍ നിന്നും സ്ഥിരമായി മരുന്ന് കഴിക്കുന്നവര്‍ക്ക് മരുന്ന് റീഫില്ലിന് എസ്എംഎസ് റിമൈന്‍ഡര്‍ സേവനവുമായി പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന്‍. രോഗിക്ക് അവരുടെ ഫിസിഷ്യന്‍ നിര്‍ദ്ദേശിക്കുന്ന മരുന്നുകള്‍ ശേഖരിക്കാനും റീഫില്‍ ചെയ്യേണ്ട സമയത്തും റിമൈന്‍ഡറുകള്‍ ലഭിക്കും. വിതരണം ചെയ്യുന്ന തീയതിക്ക് ഒരാഴ്ച മുമ്പ് രോഗിക്ക് ഈ ഓര്‍മ്മപ്പെടുത്തല്‍ എസ്എംഎസ് ലഭിക്കും, കൂടാതെ തീയതിക്ക് മൂന്ന് ദിവസം മുമ്പ് വീണ്ടും ഓര്‍മ്മപ്പെടുത്തുകയും ചെയ്യും.

മരുന്ന് ശേഖരിക്കുന്നതിന് രോഗിക്ക് ആരോഗ്യ കേന്ദ്രം സന്ദര്‍ശിക്കുകയോ ഹോം ഡെലിവറി സേവനം ഉപയോഗിക്കുകയോ ചെയ്യാം.

ഖത്തര്‍ പോസ്റ്റുമായി സഹകരിച്ച് മരുന്ന് ഹോം ഡെലിവറി ഇപ്പോഴും തുടരുന്നുണ്ട്. ഡെലിവറി ചാര്‍ജുകള്‍ നേരത്തെയുണ്ടായിരുന്ന 30 റിയാലില്‍ നിന്നും 20 റിയാലായി കുറച്ചിട്ടുണ്ട്.