Breaking News

മോഹന്‍ലാല്‍സ് സല്യൂട്ടേഷന്‍ ടു ഖത്തര്‍

അമാനുല്ല വടക്കാങ്ങര

ദോഹ. ലോകം മുഴുവന്‍ കാല്‍പന്തുകളിയുടെ മഹാ മേളക്കായി ഖത്തറിലെത്തുമ്പോള്‍ ആ ആവേശത്തിന് കൂട്ടായി മലയാളത്തിന്റെ മെഗാ താരം മോഹന്‍ലാലും ഖത്തറിലേയ്ക്ക് .

മോഹന്‍ലാല്‍സ് സല്യൂട്ടേഷന്‍ ടു ഖത്തര്‍ ഖത്തറിലെ പ്രമുഖ റേഡിയോ നെറ്റ് വര്‍ക്കായ ഒലീവ് സുനോ റേഡിയോ നെറ്റ്വര്‍ക്കാണ് ഫുട്‌ബോള്‍ ലോകത്തിനായി സമ്മാനിക്കുന്നത്.

മോഹന്‍ലാല്‍സ് സല്യൂട്ടേഷന്‍ ടു ഖത്തറിന്റെ അനൗണ്‍സ്‌മെന്റ് വീഡിയോ ലോഞ്ച് റേഡിയോ സുനോ സ്റ്റുഡിയോയില്‍ നടന്നു. ഇന്ത്യന്‍ എംബസിയും , ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്ററുമായി ചേര്‍ന്നാണ് ഈ ഉപഹാരം സമര്‍പ്പിക്കുന്നത് . അനൗണ്‍സ്‌മെന്റ് ചടങ്ങില്‍ ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ പ്രസിഡന്റ് ഡോ.മോഹന്‍ തോമസ് , ഇവന്റ് ചീഫ് കോര്‍ഡിനേറ്റര്‍ ജോണ്‍ തോമസ് , ഒലീവ് സുനോ റേഡിയോ നെറ്റ്വര്‍ക്ക് ഡയറക്ടര്‍ സതീഷ് പിള്ള , ഐപേ ഡിജിറ്റല്‍ വാലറ്റ് പ്ലാറ്റ് ഫോം പ്രതിനിധികളായ പ്രസൂണ്‍ ലാല്‍ , സുധീപ് . അല്‍ ജസീറ എക്‌സ്‌ചേഞ്ചില്‍ നിന്നും ജനറല്‍ മാനേജര്‍ വിദ്യാ ശങ്കര്‍ , ഷൈന്‍ , അഷ്റഫ്. ഒലീവ് സുനോ റേഡിയോ നെറ്റ്വര്‍ക്ക് കോ ഫൗണ്ടര്‍ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ കൃഷ് , അമീര്‍ അലി എന്നിവര്‍ പങ്കെടുത്തു .

Related Articles

Back to top button
error: Content is protected !!