Breaking News

ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍ മുന്‍ ഹെഡ്മാസ്റ്റര്‍ പ്രൊഫസര്‍ എം. അബ്ദുല്‍ അലി അന്തരിച്ചു

ദോഹ. പ്രമുഖ ചരിത്ര പണ്ഡിതനും വിദ്യാഭ്യാസ വിചക്ഷണനും സാമൂഹ്യ സാംസ്‌കാരിക പരിഷ്‌കര്‍ത്താവുമായിരുന്ന പ്രൊഫസര്‍ എം. അബ്ദുല്‍ അലി അന്തരിച്ചു. 77 വയസ്സായിരുന്നു. കഴിഞ്ഞ ഒരാഴ്ചയോളമായി കോഴിക്കോട് മിംസ് ആശുപത്രിയിലെ ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റില്‍ ചികില്‍സയിലായിരുന്നു. ഇന്ന് രാവിലെയാണ് അന്ത്യം സംഭവിച്ചത്.

ഖത്തറിലെ ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍ ഹെഡ്മാസ്റ്ററായും പബ്‌ളിക് റിലേഷന്‍സ് ഓഫീസറായും സേവനമനുഷ്ടിച്ച അദ്ദേഹം വൈജ്ഞാനിക സാംസ്‌കാരിക രംഗങ്ങളിലൊക്കെ സജീവമായിരുന്നു.

പ്രൊഫസര്‍ ടി. ബീഫാത്തിമയാണ് ഭാര്യ. പരേതയായ ഡോ. സ്മിത, ഡോ.അമീന. അന്‍ജും അലി എന്നിവര്‍ മക്കളും ഡോ. അന്‍വര്‍, റിയാസ് എന്നിവര്‍ മരുമക്കളുമാണ് . മക്കളും മരുമക്കളുമൊക്കെ ഖത്തറില്‍ ജോലി ചെയ്യുന്നവരാണ് .

ജനാസ നമസ്‌കാരം ഇന്ന് രാത്രി 9 മണിക്ക് ഫറോഖ് പുറ്റേക്കാട്ട് ജുമാ മസ്ജിദില്‍ നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.