Archived Articles

പെനാല്‍റ്റി ഷൂട്ടൗട്ട് എസ്.കെ.വിസി അലുംനി ജേതാക്കള്‍

റഷാദ് മുബാറക്
ദോഹ. ഗവ. എഞ്ചിനീയറിംഗ് കോളേജ്, കോഴിക്കോട് അലുംനി ഖത്തര്‍ ചാപ്റ്റര്‍ ഖത്തറിലെ കേരളീയ അലുംനി അസോസിയേഷനുകള്‍ക്കായി സംഘടിപ്പിച്ച പെനാല്‍റ്റി ഷൂട്ടൗട്ട് മല്‍സരത്തില്‍ എസ്.കെ.വിസി അലുംനി ജേതാക്കളായി.
ടി.കെ.എം. എന്‍ജിനീയറിങ് കോളജ് അലുംനിയായിരുന്നു റണ്ണേഴ്സ് അപ്പ്.
ഡി.എം.ഐ.എസ്. ഗ്രൗണ്ടില്‍ നടന്ന പരിപാടി ഖത്തര്‍ അണ്ടര്‍ 19 ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ജാക്ക് ജോമോന്‍ ജോസഫ് ഉദ്ഘാടനം ചെയ്തു. മല്‍സരത്തില്‍ 32 ടീമുകള്‍ പങ്കെടുത്തു.