Archived Articles

ലോകകപ്പിന് പിന്തുണയുമായി ഖത്തര്‍ സംസ്‌കൃതി ഘോഷയാത്ര ഇന്ന് 4 മണിക്ക് കോര്‍ണിഷില്‍

അമാനുല്ല വടക്കാങ്ങര
ദോഹ. ഫിഫ ലോകകപ്പ് 2022-ന് പന്തുരുളാന്‍ ദിവസം മാത്രം ശേഷിക്കെ, ലോകമാകെ ഫുട്ബോള്‍ ലഹരിയിലേക്ക് വഴുതിമാറുന്ന വേളയില്‍, പോറ്റമ്മ നാടിനും, ഫിഫ ലോകകപ്പ് 2022നും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഖത്തര്‍ സംസ്‌കൃതിയുടെ ഘോഷയാത്ര ദോഹ വെള്ളിയാഴ്ച വൈകുന്നേരം ദോഹ കോര്‍ണിഷില്‍ നടക്കും.

വാദ്യമേളങ്ങളുടെ അകമ്പടിയോടും, വിവിധ കലാ പരിപാടികളോടും കൂടെ , വര്‍ണ്ണപ്പൊലിമ തീര്‍ക്കുന്ന ഫുട്ബോള്‍ ആരാധകരുടെ ഘോഷയാത്ര നവംബര്‍ 18 വെള്ളിയാഴ്ച വൈകുന്നേരം 4 മണിമുതല്‍ ദോഹ കോര്‍ണിഷിലെ ഫ്‌ളാഗ് പ്ലാസയില്‍ നിന്നും ആരംഭിക്കും.

ഫിഫയുടെയും ഖത്തറിന്റെയും നിലവിലെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങക്കനുസൃതമായി, ആവേശങ്ങള്‍ വാനോളം ഉയരുന്ന ഈ സായാഹ്നത്തിലേക്ക് ഖത്തറിലെ എല്ലാ ഫുട്ബോള്‍ പ്രേമികളയേയും, ദോഹ കോര്‍ണിഷിലെ ഫ്‌ലാഗ് പ്ലാസയില്‍ലേക്ക് സംസ്‌കൃതി സ്‌നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നതായി സംസ്‌കൃതി പത്രക്കുറിപ്പില്‍ അറിയിച്ചു.