Breaking News

പൈതൃകത്തിന്റെയും കലകളുടെയും കായിക വിനോദങ്ങളുടെയും സംഗമ ഭൂമിയായി ദര്‍ബ് അല്‍ സായ് മൈതാനം

അമാനുല്ല വടക്കാങ്ങര

ദോഹ. പൈതൃകത്തിന്റെയും കലകളുടെയും കായിക വിനോദങ്ങളുടെയും സംഗമ ഭൂമിയായി ദര്‍ബ് അല്‍ സായ് മൈതാനം. ഖത്തര്‍ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ആരംഭിച്ച കലാസാംസ്‌കാരിക പരിപാടികള്‍ നിത്യവും നിരവധി പേരെയാണ് ആകര്‍ഷിക്കുന്നത്. ഡിസംബര്‍ 18 വരെ ദിവസവും ഉച്ചകഴിഞ്ഞ് 3 മുതല്‍ രാത്രി 11 വരെ എണ്ണമറ്റ വിനോദ പരിപാടികള്‍ വേദിയില്‍ വ്യാപിച്ചുകിടക്കുന്നു. ഖത്തറിന്റെ സംസ്‌കാരത്തിന്റെ സമ്പന്നത നേരിട്ട് കാണാന്‍ ആഗ്രഹിക്കുന്ന എല്ലാ സന്ദര്‍ശകര്‍ക്കും അസുലഭമായ ഒരു മുഹൂര്‍ത്തമാണിത്.