Breaking News

ബ്രസീലിനെ തോല്‍പ്പിച്ച് കാമറൂണ്‍

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തര്‍ ലോകകപ്പില്‍ അട്ടിമറികള്‍ തുടരുന്നു. ഇന്നലെ രാത്രി 10 മണിക്ക് ലുസൈല്‍ സ്‌റ്റേഡിയത്തില്‍ നടന്ന വാശിയേറിയ മല്‍സരത്തില്‍ കരുത്തരായ ബ്രസീലിനെ ഒരു ഗോളിന് തോല്‍പ്പിച്ചാണ് കാമറൂണ്‍ അട്ടിമറി വിജയം നേടിയത്. കളിയുടെ അവസാന നിമിഷം വിന്‍സെന്റ് അബൂബക്കറാണ് കാമറൂണ് വേണ്ടി ഗോള്‍ നേടിയത്. നേരത്തെ തന്നെ പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിച്ച ആത്മവിശ്വാസത്തിലാണ് ബ്രസീല്‍ കളത്തിലിറങ്ങിയത്. ശക്തമായ പ്രതിരോധവും തിരിച്ചടികളുമായി കാമറൂണ്‍ കളം നിറഞ്ഞ് കളിച്ചപ്പോള്‍ കളി ഏറെ ആവേശകരമായി. 85986 കാണികളെ സാക്ഷി നിര്‍ത്തിയാണ് കാമറൂണ്‍ ബ്രസീലിനെ തോല്‍പ്പിച്ചത്.

 

സ്‌റ്റേഡിയം 974 ല്‍ നടന്ന മറ്റൊരു മല്‍സരത്തില്‍ സെര്‍ബിയയെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് സ്വിറ്റ്‌സര്‍ലന്‍ഡ് തോല്‍പ്പിച്ചു.
ഗ്രൂപ്പ് ജിയില്‍ നിന്നും ബ്രസീലും സ്വിറ്റ്‌സര്‍ലന്‍ഡുമാണ് രണ്ടാം റൗണ്ടില്‍ പ്രവേശിച്ചത്.