Breaking News

ജപ്പാനെ തകര്‍ത്ത് ക്രൊയേഷ്യ ക്വാര്‍ട്ടര്‍ ഫൈനലില്‍

 

അമാനുല്ല വടക്കാങ്ങര

ദോഹ. ജപ്പാനെ തകര്‍ത്ത് ക്രൊയേഷ്യ ക്വാര്‍ട്ടര്‍ ഫൈനലില്‍. അല്‍ ജുനൂബ് സ്‌റ്റേഡിത്തില്‍ ഇന്ന് നടന്ന വാശിയേറിയ മല്‍സരത്തില്‍ നിലവിലെ റണ്ണേര്‍സ് അപ്പായ ക്രൊയേഷ്യ പെനാല്‍ട്ടി ഷൂട്ടൗട്ടിലാണ് ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ജപ്പാനെ തകര്‍ത്തത്.

കളിയുടെ സമയം അവസാനിച്ചപ്പോള്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി സമനില പാലിച്ചതിനെ തുടര്‍ന്നാണ് കളി എക്‌സ്ട്രാ ടൈമിലേക്ക് കടന്നത്. എക്‌സ്ട്രാ ടൈമില്‍ ആര്‍ക്കും ഗോള്‍ അടിക്കാനാവാതെയാണ് പെനാല്‍ട്ടി ഷൂട്ടൗട്ടിലേക്ക് കടന്നത്.

ജപ്പാന്‍ പൊരുതി തോറ്റു. അക്ഷരാര്‍ഥത്തില്‍ പൊരുതിതോറ്റാണ് ജപ്പാന്‍ ലോകകപ്പില്‍ നിന്നും പുറത്തായത്. ആദ്യന്തം കളം നിറഞ്ഞ് കളിച്ച ജപ്പാന് പെനാല്‍ട്ടി ഷൂട്ടൗട്ടിലാണ് പിഴച്ചത്.