Breaking News

ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ ബെഞ്ചിലിരുത്തിയ കോച്ചിനെ പുറത്താക്കിയതായി റിപ്പോര്‍ട്ട്

അമാനുല്ല വടക്കാങ്ങര

ദോഹ. പോര്‍ച്ചുഗലിന്റെ അഭിമാനതാരം ക്രിസ്റ്റിയാനോ  റൊണാള്‍ഡോയെ പ്രീ ക്വാര്‍ട്ടറിലും ക്വാര്‍ട്ടറിലും ആദ്യ പതിനൊന്നില്‍ കളിപ്പിക്കാതെ ബെഞ്ചിലിരുത്തിയ കോച്ചിനെ പുറത്താക്കിയതായി റിപ്പോര്‍ട്ട് .

ക്വാര്‍ട്ടറില്‍ മൊറോക്കോയോട് തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ ഉയര്‍ന്ന പ്രതിഷേധങ്ങളെ തുടര്‍ന്നാണ് നടപടിയെന്നാണറിയുന്നത്.

എന്നാല്‍ ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ മൊറോക്കോയോട് തോറ്റതിന് ശേഷം ഫെര്‍ണാണ്ടോ സാന്റോസ് പോര്‍ച്ചുഗല്‍ പരിശീലക സ്ഥാനം ഉപേക്ഷിച്ചതായി പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ ഫെഡറേഷന്‍ (എഫ്പിഎഫ്) വ്യാഴാഴ്ച അറിയിച്ചു.