Archived Articles

ഗള്‍ഫ് ഗാര്‍ഡന്‍ റസ്റ്റോറന്റിന്റെ ഫ്രൈഡേ സ്‌പെഷ്യല്‍, രുചിയൂറും നാടന്‍ ദം ബിരിയാണികള്‍

അമാനുല്ല വടക്കാങ്ങര

ദോഹ. ചുരുങ്ങിയ നിരക്കില്‍ മികച്ച ഭക്ഷണ വിഭവങ്ങള്‍ നല്‍കി സാധാരണക്കാരുടെ പ്രിയപ്പെട്ട റസ്റ്റോറന്റായി മാറിയ ഓള്‍ഡ് വെജിറ്റബിള്‍ മാര്‍ക്കറ്റിലെ ഗള്‍ഫ് ഗാര്‍ഡന്‍ റസ്റ്റോറന്റിന്റെ ഫ്രൈഡേ സ്‌പെഷ്യല്‍, രുചിയൂറും നാടന്‍ ദം ബിരിയാണികള്‍.
നാടന്‍ ബിരിയാണിയുടെ മണവും രുചിയും നിലനിര്‍ത്തി ഗള്‍ഫ് ഗാര്‍ഡന്‍ റസ്റ്റോറന്റില്‍ വിളമ്പുന്നത് ജീരകശാല അരിയും ഫ്രഷ് പോത്തിറച്ചിയും ഉപയോഗിച്ചുള്ള ദം പോത്ത് ബിരിയാണി , കോഴി ബിരിയാണി, ആട് ബിരിയാണി, മീന്‍ ബിരിയാണി, മിക്‌സ് ബിരിയാണി( മീന്‍ ബീഫ് മട്ടന്‍ ചിക്കന്‍), തേങ്ങാച്ചോറ് ,ബീഫ് വരട്ടിയത്, ബീഫ് ബിരിയാണി കിഴി, കോഴി ബിരിയാണി കിഴി, നെയ്‌ച്ചോറ,് പോത്ത് കറി, വാഴ ഇല കിഴി മിക്‌സ് ബിരിയാണി മുതലായ സവിശേഷ വിഭവങ്ങളാണ് .

ഖത്തറിലെ ഭക്ഷണപ്രിയര്‍ക്ക് ആദ്യമായി വാഴയില കിഴി മിക്‌സി ബിരിയാണി അവതരിപ്പിക്കാനായതില്‍ സന്തോഷമുണ്ടെന്നും കഴിഞ്ഞ രണ്ട് ആഴ്ചകളിലായി തുടങ്ങിയ ഈ വിഭവത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചതെന്നും ഗള്‍ഫ് ഗാര്‍ഡന്‍ മാനേജര്‍ അലി വള്ളിയാട് പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ക്ക് 44682981 എന്ന നമ്പറില്‍ ബന്ധപ്പെടാം.