Archived Articles

വക്ര ഫാമിലി ബീച്ച് ക്‌ളീനിംഗോടെ പൂരം തൃശ്ശൂര്‍ 2023 ന് തുടക്കം

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തര്‍ ഇന്‍കാസ് തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി വരുന്ന 4 മാസങ്ങളില്‍ നടത്തുന്ന പൂരം – തൃശ്ശൂര്‍ 2023 ന് തുടക്കമായി. വക്ര ഫാമിലി ബീച്ച് ക്ലീനിങ് ചെയ്താണ് പരിപാടിയുടെ ഔദ്യോഗികമായ തുടക്കമിട്ടത്. ഐ.സി.ബി.എഫ് ആക്ടിംഗ് പ്രസിഡന്റ് വിനോദ് നായര്‍,
മുന്‍ ഐ.സി.സി. പ്രസിഡന്റ് എ. പി മണികണ്ഠന്‍ , ഐ.എസ്.സി. മാനേജിങ് കമ്മിറ്റി അംഗം കെ.വി.ബോബന്‍, ഖത്തര്‍ ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റിയുടെ സംഘടന ചുമതലയുള്ള ജനറല്‍ സെക്രട്ടറി ബഷീര്‍ തുവാരിക്കല്‍ , സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് സി .താജുദീന്‍ , സെക്രട്ടറി ഷിബു കല്ലാറ, എറണാകുളം ജില്ലാ പ്രസിഡന്റ് ഷെമീര്‍ പൂന്നുരാന്‍ തുടങ്ങിയ സംസ്ഥാന ജില്ലാ നേതാക്കള്‍ തൃശൂര്‍ ജില്ലാ കമ്മിറ്റി അംഗങ്ങളോടും കുടുംബങ്ങങ്ങളോടും ഒപ്പം പ്രസ്തുത ഉദ്യമത്തില്‍ പങ്കെടുത്തു. പരിപാടിയ്ക്ക് എത്തിച്ചേര്‍ന്ന ഏവര്‍ക്കും പൂരം -തൃശ്ശൂര്‍ 2023 ന്റെ സംഘടക സമിതി ജനറല്‍ കണ്‍വീനവര്‍ കെ.വി. പ്രേംജിത് നന്ദി പറഞ്ഞു.

Related Articles

Back to top button
error: Content is protected !!