Archived Articles

മ്യൂസിയം ഓഫ് ഇസ് ലാ മിക് ആര്‍ട്ട് വീക്കെന്‍ഡ് ബസാറില്‍ വന്‍ ജനക്കൂട്ടം

അമാനുല്ല വടക്കാങ്ങര

ദോഹ. മ്യൂസിയം ഓഫ് ഇസ് ലാ മിക് ആര്‍ട്ട് വീക്കെന്‍ഡ് ബസാറില്‍ വന്‍ ജനക്കൂട്ടം . നീണ്ട ഇടവേളക്ക് ശേഷം ഇന്നലെയാണ്
വീക്കെന്‍ഡ് ബസാര്‍ പുനരാരംഭിച്ചത്.
നല്ല കാലാവസ്ഥയും മികച്ച സംവിധാനങ്ങളുമാണ് കൂടുതലാളുകളെ ഈ മാര്‍ക്കറ്റിലേക്ക് ആകര്‍ഷിക്കുന്നത്.

മ്യൂസിയം ഓഫ് ഇസ് ലാ മിക് ആര്‍ട്ടിന്റെ വിശാലമായ മൈതാനത്ത് നടക്കുന്ന വിവിധ സ്റ്റാളുകളില്‍ വൈവിധ്യമാര്‍ന്ന ഭക്ഷണവും ഭക്ഷ്യേതര ഇനങ്ങളും വില്‍പനക്കുണ്ട്.
വെളളി, ശനി ദിവസങ്ങളിലാണ് വീക്കെന്‍ഡ് ബസാര്‍ നടക്കുന്നത്.