Breaking News

35 ഡെസ്റ്റിനേഷനുകളിലേക്ക് സര്‍വീസുകള്‍ വര്‍ദ്ധിപ്പിക്കാനൊരുങ്ങി ഖത്തര്‍ എയര്‍വേയ്സ്

അമാനുല്ല വടക്കാങ്ങര

ദോഹ: 35 ഡെസ്റ്റിനേഷനുകളിലേക്ക് സര്‍വീസുകള്‍ വര്‍ദ്ധിപ്പിക്കാനൊരുങ്ങി ഖത്തര്‍ എയര്‍വേയ്സ് . ലോകത്തിലെ ഏറ്റവും വലിയ അന്താരാഷ്ട്ര ട്രാവല്‍ ആന്‍ഡ് ടൂറിസം വ്യാപാര പ്രദര്‍ശനമായ ഐടിബി ബെര്‍ലിന്‍ 2023 ന്റെ ഉദ്ഘാടന ദിനത്തിലാണ് ഖത്തര്‍ എയര്‍വേയ്സ് ഇക്കാര്യം അറിയിച്ചത്.

പുതിയ ഡെസ്റ്റിനേഷനുകള്‍ പ്രഖ്യാപിച്ചും നിവലില്‍ സര്‍വീസ് നടത്തുന്ന ഡെസ്റ്റിനേഷനുകളിലേക്കുള്ള ഫ്രീക്വന്‍സി വര്‍ദ്ധിപ്പിച്ചുമാണ് ഐടിബി ബെര്‍ലിനില്‍ ഖത്തര്‍ എയര്‍വേയ്സ് ശ്രദ്ധ ആകര്‍ഷിച്ചത്.