Archived Articles

ഫ്രണ്ട്‌സ് ഓഫ് മുണ്ടക്കയം വാര്‍ഷികം

 

ദോഹ. ഫ്രണ്ട്‌സ് ഓഫ് മുണ്ടക്കയം വാര്‍ഷികം വിപുലമായി ആഘോഷിച്ചു. അംഗങ്ങളുടെ ഉന്നമനത്തിന് വേണ്ടി പല പദ്ധതികളും പ്ലാന്‍ ചെയ്താണ് കൂട്ടായ്മ മുന്നോട്ടുപോകുന്നത്. അംഗങ്ങള്‍ക്ക് പലിശ രഹിത വായ്പ തുടരുന്നു . ഉടന്‍ തന്നെ ഒരു കമ്പനി രൂപീകരിക്കാനും വാര്‍ഷിക യോഗത്തില്‍ തീരുമാനിച്ചു.

പ്രസിഡന്റ് ഷംസുദ്ദീന്‍ അധ്യക്ഷത വഹിച്ചു സെക്രട്ടറി രാജീവ് കുമാര്‍ മുഖ്യ പ്രഭാക്ഷണം നടത്തി ട്രഷറര്‍ കമാലാധരന്‍ റിപ്പോര്‍ട് അവതരിപ്പിച്ചു.. വൈസ് പ്രസിഡണ്ട് ജോഷി സ്വാഗതവും ജോയിന്റ് സെക്രട്ടറി നസീര്‍ നന്ദിയും പറഞ്ഞു . അനീഷ് കൊന്ധാലന്‍ പരിപാടി നിയന്ത്രിച്ചു.