Breaking News

ഡോ.പി.എ. ഷുക്കൂര്‍ കിനാലൂരിന് യൂണിവേര്‍സല്‍ റിക്കോര്‍ഡ് ഫോറത്തിന്റെ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ്

 

ദുബൈ. പ്രമുഖ സംരംഭകനും ജീവകാരുണ്യ പ്രവര്‍ത്തകനുമായ ഡോ.പി.എ. ഷുക്കൂര്‍ കിനാലൂരിന് യൂണിവേര്‍സല്‍ റിക്കോര്‍ഡ് ഫോറത്തിന്റെ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് . ഗള്‍ഫ് മേഖലയില്‍ നിരവധി സംരംഭകരെ വളര്‍ത്തികൊണ്ടുവരുന്നതില്‍ മാതൃകാപരമായ പങ്ക് വഹിച്ച ഡോ.ഷുക്കൂര്‍ നിരവധി ജീവകാരുണ്യ സേവന പ്രവര്‍ത്തനങ്ങളിലും ശ്രദ്ധേയനാണ് .
ഖത്തര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അക്കോണ്‍ ഗ്രൂപ്പ് ഹോള്‍ഡിംഗ്‌സ് ചെയര്‍മാനായ അദ്ദേഹം നാട്ടിലെ മിറള്‍ഡ ഗോള്‍ഡ് വൈസ് ചെയര്‍മാനാണ് .
കോഴിക്കോട് ജില്ലയില്‍ ബാലുശ്ശേരിക്കടുത്ത് കിനാലൂരിലെ പൗരപ്രമുഖനും വ്യാപാരിയുമായിരുന്ന പുത്തലത്ത് അബുട്ടി ഹാജിയുടേയും ആയിഷയുടെ മകനായ ഡോ. ഷുക്കൂര്‍ മാനവികതയും സാമൂഹ്യ പ്രതിബദ്ധതയുമുള്ള സംരംഭകനാണ്.

ഇന്ന് വൈകുന്നേരം ദുബൈ ഷെറാട്ടണ്‍ ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കുമെന്ന് യു.ആര്‍എഫ്. സി.ഇ.ഒ. ഡോ. സൗദീപ് ചാറ്റര്‍ജിയും ചീഫ് എഡിറ്റര്‍ ഡോ. സുനില്‍ ജോസഫും അറിയിച്ചു.