
ലോകകപ്പില്‍ ആരാധകരെ പാര്‍പ്പിക്കുന്നതിനായി നിര്‍മ്മിച്ച 4,000 ക്യാബിനുകള്‍ തുര്‍ക്കിക്കും സിറിയക്കും നല്‍കി ഖത്തര്‍
അമാനുല്ല വടക്കാങ്ങര
ദോഹ. ഫിഫ 2022 ലോകകപ്പ് ഖത്തറില്‍ ആരാധകരെ പാര്‍പ്പിക്കുന്നതിനായി നിര്‍മ്മിച്ച 4,000 ക്യാബിനുകള്‍ തുര്‍ക്കിയിലെയും സിറിയയിലെയും ഭൂകമ്പത്തെ അതിജീവിച്ചവരുടെ പുനരധിവാസത്തിനായി അയച്ചതായി ഖത്തര്‍ അറിയിച്ചു.
ഇന്നലെ ഹമദ് തുറമുഖത്ത് നങ്കുരമിട്ട ഒരു ചരക്ക് കപ്പലില്‍ പ്രീ-ഫാബ്രിക്കേറ്റഡ് ക്യാബിനുകളുടെ ഏറ്റവും പുതിയ ബാച്ച് കയറ്റുന്നത് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.



