Archived Articles

എം എം ഡബ്‌ളിയൂ എ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

ദോഹ: ദോഹയില്‍ പ്രവാസികളായ മാഹിയിലെയും പരിസരപ്രദേശങ്ങളായ പെരിങ്ങാടി, ന്യൂ മാഹി, ചാലക്കര, അഴിക്കല്‍, അഴിയൂര്‍ എന്നീ മഹല്ലുകളുടെ കൂട്ടായ്മയായ എം എം ഡബ്‌ള്യ എ യൂടെ 2023 – 2025 കാലഘട്ടത്തിലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. അര്‍ഷാദ് ഹുസ്സൈന്‍ (പ്രസിഡന്റ്), ഫൈസല്‍ അച്ചാരത്ത് (ജനറല്‍ സെക്രട്ടറി), അബ്ദുല്‍ വാഹിദ് നെല്ലിയൊട്ടില്‍ (ട്രഷറര്‍), ഇസ്മായില്‍ നൗഫല്‍ (ഇസ്മത്ത്) (വൈസ് പ്രസി.), ഷര്‌ളിദ് (വൈസ് പ്രസി.), ഫൈസല്‍ കിടാരന്‍ (ജോ. സെക്രട്ടറി), ഷഫീക് കേളോത്ത് (ജോ. സെക്രട്ടറി), മഹറൂഫ് (ജോ ട്രഷറര്‍) തുടങ്ങി വിവിധ വകുപ്പ് കണ്‍വീനര്‍മാര്‍, ഉപദേശക സമിതി അടക്കം മുപ്പത് അംഗ എക്‌സിക്യൂട്ടീവ് എന്നിവര്‍ ചുമതലയേറ്റു. അബ്ദുല്‍ അസിസ് സി വി തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.