Archived Articles

കള്‍ചറല്‍ ഫോറം കോഴിക്കോട് ജില്ല കമ്മറ്റി സ്വീകരണം

ദോഹ. ഐ.സി.ബി.എഫ് മാനേജിംഗ് കമ്മറ്റിയംഗമായി തെരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് കുഞ്ഞി, കമ്മറ്റിയിലേക്ക് നാമ നിര്‍ദ്ദേശം ചെയ്യപ്പെട്ട അബ്ദുല്‍ റഊഫ് കൊണ്ടോട്ടി, കള്‍ച്ചറല്‍ ഫോറം സംസ്ഥാന വൈസ് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് റാഫി എന്നിവര്‍ക്ക് കള്‍ച്ചറല്‍ഫോറം കോഴിക്കോട് ജില്ലാകമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കി.

അബൂ ഹമൂറിലെ ഐ.സി.സി യില്‍ വച്ച് നടന്ന ചടങ്ങില്‍ കള്‍ച്ചറല്‍ ഫോറം കോഴിക്കോട് ജില്ലാ പ്രസിഡണ്ട് സാദിഖ് ചെന്നാടന്‍, സംസ്ഥാന ട്രഷറര്‍ അബ്ദുല്‍ ഗഫൂര്‍, സെക്രട്ടറി മുബാറക് കെ.ടി, ജില്ലാ വൈസ് പ്രസിഡണ്ട് അഫ്‌സല്‍ ചേന്ദമംഗല്ലൂര്‍, ജനറല്‍ സെക്രട്ടറി മഖ്ബൂല്‍ അഹമ്മദ് എന്നിവര്‍ ചേര്‍ന്ന് പൊന്നാടയണിയിച്ചു. ട്രഷറര്‍ അംജദ് കൊടുവള്ളി ജില്ലാ സെക്രട്ടറിമാരായ റഹീം വേങ്ങേരി, റാസിഖ് എന്‍, ഹാരിസ് പുതുക്കൂല്‍, , ജില്ലാക്കമ്മറ്റിയംഗങ്ങളായ മുഹ്‌സിന്‍ ഓമശ്ശേരി, റബീഹ് സമാന്‍, ഷാനില്‍ അബ്ദുല്ല, ഹാമിദ് തങ്ങള്‍, നജ്മല്‍ തുണ്ടിയില്‍, ഉമ്മര്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു.