Breaking News

ഖത്തറിന്റെ വ്യോമമേഖല പൂര്‍ണ്ണമായും കൈകാര്യം ചെയ്യാന്‍ തുടങ്ങിയതായി സിവില്‍ ഏവിയേഷന്‍ അതോറിറ്റി


അമാനുല്ല വടക്കാങ്ങര

ദോഹ: അന്താരാഷ്ട്ര സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്റെ തീരുമാനം നടപ്പാക്കുന്നതിന്റെ ഭാഗമായി ഖത്തര്‍ സ്റ്റേറ്റ് ദോഹ ഫ്‌ലൈറ്റ് ഇന്‍ഫര്‍മേഷന്‍ റീജിയണും ഖത്തറിന്റെ വ്യോമമേഖലയും പൂര്‍ണ്ണമായും കൈകാര്യം ചെയ്യാന്‍ തുടങ്ങിയതായി ഖത്തറിലെ സിവില്‍ ഏവിയേഷന്‍ അതോറിറ്റി (സിഎഎ) പ്രസ്താവിച്ചു.

ദോഹ എഫ്ഐആര്‍ ആകാശത്തെ പൂര്‍ണ്ണമായും ഭൂനിരപ്പില്‍ നിന്ന് അനന്തമായ ഉയരങ്ങളിലേക്കും അന്താരാഷ്ട്ര ജലത്തിലെ ചില മേഖലകളിലേക്കും നിയന്ത്രിക്കുന്നതിന്റെ ആദ്യ ഘട്ടം പൂര്‍ത്തിയായതായി ഇത് അടയാളപ്പെടുത്തി.