Breaking News

അറേബ്യന്‍ ട്രാവല്‍ മാര്‍ട്ടിന് ഉജ്വല തുടക്കം


അമാനുല്ല വടക്കാങ്ങര

ദോഹ. മധ്യ പൗരസ്ത്യ ദേശത്ത് നടക്കുന്ന ഏറ്റവും വലിയ ട്രാവല്‍ ആന്റ് ടൂറിസം മേളയായ അറേബ്യന്‍ ട്രാവല്‍ മാര്‍ട്ടിന്റെ മുപ്പതാമത് പതിപ്പിന് ദുബൈ വേള്‍ഡ് സെന്ററില്‍ ഉജ്വല തുടക്കം .

ദുബായ് രണ്ടാം ഡെപ്യൂട്ടി ഭരണാധികാരി ഷെയ്ഖ് അഹമ്മദ് ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ആണ് മേള ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്.
ഷെയ്ഖ് അഹമ്മദ് ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിനൊപ്പം ആര്‍എക്സ് ഗ്ലോബല്‍ പോര്‍ട്ട്ഫോളിയോ ഡയറക്ടര്‍ വാസില്‍ ഷൈഗാലോ , ഡാനിയേല്‍ കര്‍ട്ടിസ്,എക്‌സിബിഷന്‍ ഡയറക്ടര്‍ മിഡില്‍ ഈസ്റ്റ്, എടിഎം അടക്കം നിരവധി പ്രമുഖര്‍ ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ചു.

നൂറ്റി അന്‍പതോളം രാജ്യങ്ങളില്‍ നിന്നായി രണ്ടായിരത്തിലധികം കമ്പനികള്‍ പങ്കെടുക്കുന്ന പ്രദര്‍ശനം ട്രാവല്‍ ആന്റ് ടൂറിസം രംഗത്തെ ആയിരക്കണക്കിന് സന്ദര്‍ശകരെയാണ് പ്രതീക്ഷിക്കുന്നത്. 4 ദിവസം നീണ്ടുനില്‍ക്കുന്ന പ്രദര്‍ശനം മെയ് 4 ന് സമാപിക്കും.
നീണ്ട ഇടവേളക്ക് ശേഷം ഈ വര്‍ഷത്തെ അറേബ്യന്‍ ട്രാവല്‍ മാര്‍ട്ടിലെ സജീവ സാന്നിധ്യമായി ഖത്തറും പങ്കെടുക്കുന്നുണ്ട്.