Breaking News

ഖത്തര്‍ പുകയില ഉല്‍പന്നങ്ങള്‍ക്കായി ഏറ്റവും കുറഞ്ഞ തുക ചെലവഴിക്കുന്ന അറബ് രാജ്യം


അമാനുല്ല വടക്കാങ്ങര

ദോഹ: മിഡില്‍ ഈസ്റ്റില്‍ പുകയില ഉല്‍പന്നങ്ങള്‍ക്കായി ഏറ്റവും കുറഞ്ഞ തുക ചെലവഴിക്കുന്ന അറബ് രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ സ്ഥാനം പിടിച്ചതായി ഫിച്ച് സൊല്യൂഷന്‍സ് റിപ്പോര്‍ട്ട് ചെയ്തു.

ഫിച്ചിന്റെ കണക്കനുസരിച്ച്, 2023-ലെ പുകയില ഉല്‍പന്നങ്ങള്‍ക്കായി ഖത്തറിലെ പ്രതിശീര്‍ഷ ശരാശരി വാര്‍ഷിക ചെലവ് ഏകദേശം 22.6 ഡോളര്‍ ആയിരുന്നു ജോര്‍ദാന്‍ 120.5 ഡോളര്‍, ഈജിപ്ത് 86.7 ഡോളര്‍, സൗദി അറേബ്യ 68.1 ഡോളര്‍, യു.എ.ഇ 43 ഡോളര്‍, കുവൈറ്റ് 31.3 ഡോളര്‍ എന്നിങ്ങനെയാണ് മറ്റു രാജ്യങ്ങളുടെ പുകയില ഉല്‍പന്നങ്ങളിലുള്ള ചിലവുകള്‍.