Breaking News

ഖത്തറില്‍ മെയ് മാസം വിമാന യാത്രക്കാരുടെ എണ്ണത്തില്‍ 22.2 ശതമാനം വര്‍ദ്ധന


അമാനുല്ല വടക്കാങ്ങര

ദോഹ: 2023 മെയ് മാസത്തെ എയര്‍ ട്രാന്‍സ്പോര്‍ട്ട് സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം ഖത്തറില്‍ വിമാന യാത്രക്കാരുടെ എണ്ണത്തില്‍ 22.2 ശതമാനവും വിമാനങ്ങളുടെ ചലനത്തില്‍ 16.6 ശതമാനം വര്‍ദ്ധനവും രേഖപ്പെടുത്തി. ഖത്തറില്‍ വിമാന ചലനങ്ങളിലും വിമാന യാത്രക്കാരുടെ കാര്യത്തിലും ഖത്തര്‍ ശക്തമായ കുതിപ്പ് തുടരുകയാണ് .

ഖത്തര്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ ട്വീറ്റ് അനുസരിച്ച്, 2023 മെയ് മാസത്തോടെ രാജ്യത്ത് 3.4 ദശലക്ഷം വിമാന യാത്രക്കാര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്, മുന്‍വര്‍ഷം ് ഇത് 2.8 ദശലക്ഷമായിരുന്നു.

എയര്‍ കാര്‍ഗോയും 2022 മെയ് മാസത്തെ അപേക്ഷിച്ച് 0.7 ശതമാനത്തിന്റെ നേരിയ വര്‍ധനവാണ് സൂചിപ്പിക്കുന്നത്. 2022 മെയ് മാസത്തെ 191,675 ടണ്ണുമായി താരതമ്യം ചെയ്യുമ്പോള്‍ രാജ്യം 2023 മെയ് മാസം 193,008 ടണ്‍ രജിസ്റ്റര്‍ ചെയ്തു, ട്വീറ്റില്‍ പറയുന്നു.

Related Articles

Back to top button
error: Content is protected !!