Breaking News

എക്സ്പോ 2023 ദോഹ സംബന്ധിച്ച പുസ്തകം വെള്ളിയാഴ്ച പുറത്തിറക്കും

അമാനുല്ല വടക്കാങ്ങര

ദോഹ: മധ്യ പൗരസ്ത്യ ദേശത്ത് ആദ്യമായി ഒക്ടോബര്‍ 2 മുതല്‍ 2024 മാര്‍ച്ച് 28 വരെ ഖത്തറില്‍ നടക്കാനിരിക്കുന്ന എക്സ്പോ 2023 ദോഹയുടെ വരാനിരിക്കുന്ന ഉദ്ഘാടനത്തോടനുബന്ധിച്ച് ആറുമാസം നീണ്ടുനില്‍ക്കുന്ന ഇവന്റിനെക്കുറിച്ച് ഒരു പുസ്തകം പുറത്തിറക്കുന്നു. സന്ദര്‍ശകര്‍ക്ക് എക്‌സ്‌പോയുടെ എല്ലാ വിശദാംശങ്ങളും നല്‍കുന്ന ‘എക്സ്പോ 2023 ദോഹ’ എന്ന് പേരിട്ടിരിക്കുന്ന പുസ്തകം,
സെപ്തംബര്‍ 29 വെള്ളിയാഴ്ച ഔദ്യോഗികമായി പ്രകാശനം ചെയ്യും.

എക്സിബിഷനുകളില്‍ പങ്കെടുക്കുന്ന രാജ്യങ്ങളുടെ കാര്‍ഷിക സാഹചര്യങ്ങളും ഇവന്റിന്റെ ചരിത്രവും വിശദമാക്കുന്ന പുസ്തകം 1960 ഹോര്‍ട്ടികള്‍ച്ചറിനായുള്ള ആദ്യ എക്സ്പോ നെതര്‍ലാന്‍ഡില്‍ ആരംഭിച്ചത് മുതല്‍, 2019-ല്‍ ചൈനയിലെ ഏറ്റവും പുതിയ ഹോര്‍ട്ടികള്‍ച്ചറല്‍ എക്സ്പോ വരെയുള്ള സംഭവ വികാസങ്ങള്‍ അനാവരണം ചെയ്യും.