Breaking News

കെബിഎഫ് ഭാരവാഹികള്‍ നെസ്റ്റ് സ്റ്റാള്‍ സന്ദര്‍ശിച്ചു

ദോഹ. കോയമ്പത്തൂര്‍ കൊഡീസിയ ട്രേഡ് ഫെയര്‍ കോംപ്‌ളക്‌സില്‍ നടന്നുവരുന്ന ജൂബിലന്റ് തമിഴ്‌നാട് ഗ്‌ളോബല്‍ എക്‌സ്‌പോയിലെ നെസ്റ്റ് സ്റ്റാള്‍ കെബിഎഫ് ഭാരവാഹികള്‍ സ്റ്റാള്‍ സന്ദര്‍ശിച്ചു.
കെബിഎഫ് പ്രസിഡണ്ട് അജി കുര്യാക്കോസ്, വൈസ് പ്രസിഡണ്ട് കിമി അലക്‌സാണ്ടര്‍ എന്നിവരടെ നേതൃത്വത്തിലുള്ള സംഘമാണ് നെസ്റ്റ് സ്റ്റാള്‍ സന്ദര്‍ശിച്ചത്.

നെസ്റ്റ് ഇന്റര്‍നാഷണല്‍ അക്കാദമി ചെയര്‍മാന്‍ അബ്ദുല്ല കരുവാഞ്ചേരി, വൈസ് ചെയര്‍മാന്‍ സാലെഹ് ബാത്ത, മുഖ്യ രക്ഷാധികാരി അഷ്‌റഫ് വെല്‍കെയര്‍ എന്നിവര്‍ ചേര്‍ന്ന് കെബിഎഫ് സംഘത്തെ സ്വീകരിക്കുകയും നെസ്റ്റ് നടത്തുന്ന വൈവിധ്യമാര്‍വന്ന പ്രവര്‍ത്തനങ്ങളെ പരിചയപ്പെടുത്തുകയും ചെയ്തു.
സഫാരി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ഷഹീന്‍ ബക്കര്‍, മീഡിയ പ്‌ളസ് സി.ഇ.ഒ ഡോ.അമാനുല്ല വടക്കാങ്ങര എന്നിവരും കെ.ബിഎഫ് സംഘത്തോടൊപ്പമുണ്ടായിരുന്നു.