Breaking News

ഇരുപതാമത് ദോഹ ജ്വല്ലറി ആന്‍ഡ് വാച്ചസ് എക്സിബിഷന്‍ ഉദ്ഘാടനം ചെയ്തു

ദോഹ. ഇരുപതാമത് ദോഹ ജ്വല്ലറി ആന്‍ഡ് വാച്ചസ് എക്സിബിഷന്‍ ഉദ്ഘാടനം ചെയ്തു. ദോഹ എക്‌സിബിഷന്‍ ആന്റ് കണ്‍വെന്‍ഷന്‍ സെന്ററില്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്‌മാന്‍ ബിന്‍ ജാസിം അല്‍താനിയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്.
10 രാജ്യങ്ങളില്‍ നിന്നായി 500-ലധികം ബ്രാന്‍ഡുകളുള്ള പ്രദര്‍ശനം ഫെബ്രുവരി 11 വരെ നീണ്ടുനില്‍ക്കും. പ്രവൃത്തിദിവസങ്ങളില്‍ ഉച്ചക്ക് 12 മണി മുതല്‍ രാത്രി 10 മണി വരെയും വെള്ളിയാഴ്ചകളില്‍ ഉച്ച കഴിഞ്ഞ് 3 മണി മുതല്‍ 11 മണിവരെയുമാണ് സന്ദര്‍ശന സമയം .