Local News

ക്യുടീമിന്റെ കലാ സാഹിത്യവിഭാഗം നിലവില്‍ വന്നു

ദോഹ. ഖത്തറിലെ തിരൂര്‍ താലൂക്ക് നിവാസികളുടെ കൂട്ടായ്മയായ ക്യുടീമിന്റെ കലാ സാഹിത്യവിഭാഗം നിലവില്‍ വന്നു. ഹിലാലിലെ ഇന്‍സ്പയര്‍ ഹാളില്‍ വെച്ച് നടന്ന പരിപാടിയില്‍ മലയാളം മിഷന്‍ ഖത്തര്‍ ചാപ്റ്റര്‍ സെക്രട്ടറി ബിജു പി മംഗലം മുഖ്യാതിഥി ആയിരുന്നു .ക്യു ടീം പ്രസിഡണ്ട് ജഹ്ഫര്‍ഖാന്‍ അധ്യക്ഷനായ ചടങ്ങില്‍ ജനറല്‍ സെക്രട്ടറി അമീന്‍ അന്നാര ,ട്രെഷറര്‍ ഇസ്മായില്‍ അന്നാര ,നിര്‍വാഹകസമിതി അംഗങ്ങളായ അബ്ദുറഷീദ് ,ശരീഫ് ചിറക്കല്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു .ലോഗോ പ്രകാശനം മുഖ്യതിഥി ബിജു പി മംഗലം സാഹിത്യ വിഭാഗം കണ്‍വീനര്‍ ഷംല ജഹ്ഫറിന് നല്‍കി കൊണ്ട് നിര്‍വഹിച്ചു .
ലോഞ്ചിങ്ങിന് മുന്നോടിയായി ക്യു ടീം നടത്തിയ കഥ കവിത ചിത്ര രചന മത്സരവിജയികള്‍ക്കുള്ള സമ്മാനദാനവും നിര്‍വഹിച്ചു . മ്യൂസിക് ബാന്‍ഡിന്റെ ഗാനങ്ങളും കുട്ടികളുടെ കലാപരിപാടികളും പരിപാടിക്ക് കൊഴുപ്പേകി .പ്രോഗ്രാം കണ്‍വീനര്‍ ഉമ്മര്‍കുട്ടി ,നബ്ഷ മുജീബ് ,ഇസ്മായീല്‍ കുറുമ്പടി ,ജിജിത്ത് ,അനീഷ് പി കെ ,സഫ്വാന്‍ ,ആരതി എന്നിവര്‍ പരിപാടി നിയന്ത്രിച്ചു .