Breaking News

എക്‌സ്പാറ്റ്‌സ് സ്‌പോര്‍ട്ടീവ് കമ്മ്യൂണിറ്റി സ്‌പോര്‍ട്‌സ് മീറ്റിന് കായിക യുവജന മന്ത്രാലയത്തിന്റെ അംഗീകാരം

ദോഹ. ഖത്തര്‍ ദേശീയ കായിക ദിനാഘോഷത്തോടനുബന്ധിച്ച് എക്‌സ്പാറ്റ്‌സ് സ്‌പോര്‍ടീവ് സംഘടിപ്പിക്കുന്ന കമ്മ്യൂണിറ്റി സ്‌പോര്‍ട്‌സ് മീറ്റിന് ഖത്തര്‍ കായിക യുവജന മന്ത്രാലയത്തിന്റെ ഔദ്യോഗിക അംഗീകാരം ലഭിച്ചു. മന്ത്രാലയത്തിന് കീഴില്‍ ഉം അല്‍ സനീം പാര്‍ക്കിലെ ഖത്തര്‍ സ്‌പോര്‍ട്‌സ് ഫോര്‍ ആള്‍ ഫെഡറേഷന്‍(ക്യു.എസ്.എഫ്.എ) കായിക ദിനാഘോഷ വേദിയില്‍ വെച്ച് ക്യു.എസ്.എഫ്.എ ഇവന്റ്‌സ് ആന്റ് ആക്റ്റിവിറ്റീസ് ഡയറക്ടര്‍ അബ്ദുല്ല മുഹമ്മദ് അല്‍ ദോസരി എക്‌സ്പാറ്റ്‌സ് സ്‌പോര്‍ട്ടീവ് കമ്യൂണിറ്റി സ്‌പോര്‍ട്ട്‌സ് മീറ്റ് ജനറല്‍ കണ്‍വീനര്‍ അഹമ്മദ് ഷാഫിക്ക് അനുമതി പത്രം കൈമാറി.
കമ്യൂണിറ്റി സ്‌പോര്‍ട്ട്‌സ് മീറ്റ് വൈസ് ചെയര്‍മ്മാര്‍ ആര്‍ ചന്ദ്രമോഹന്‍, സ്‌പോര്‍ട്ട്‌സ് മീറ്റ് കോഡിനേറ്റര്‍മാരായ മുനീഷ് എസി, മജീദ് അലി, ഷാഫി മൂഴിക്കല്‍, റഷീദ് അലി തുടങ്ങിയവര്‍ സംബന്ധിച്ചു. ഖത്തര്‍ സ്‌പോര്‍ട്‌സ് ഫോര്‍ ആള്‍ ഫെഡറേഷന്റെ അംഗീകാരത്തോടെ സംഘടിപ്പിക്കപ്പെടുന്ന ഏറ്റവും വലിയ പ്രവാസി കായികമേളയായിരിക്കുകയാണ്
എക്‌സ്പാറ്റ്‌സ് സ്‌പോര്‍ട്ടീവ് കമ്യൂണിറ്റി സ്‌പോര്‍ട്ട്‌സ് മീറ്റ്.

ഈ മാസം 23ന് യൂണിവേഴ്‌സിറ്റി ഓഫ് ദോഹ സയന്‍സ് ആന്റ് ടെക്‌നോളജി ഗ്രൗണ്ടിലാണ് മീറ്റ് അരങ്ങേറുക. അത്ലറ്റിക്‌സ്, ഗെയിംസ് ഇനങ്ങളിലായി കേരളത്തിലെ എല്ലാ ജില്ലകളെയും പ്രതിനിധീകരിച്ച് ടീമുകള്‍ പങ്കെടുക്കും.