Local News

ഹുസൈന്‍ സലഫിക്ക് സ്വീകരണം നല്‍കി

ദോഹ: ഖത്തര്‍ മതകാര്യ വകുപ്പിന്റെ അതിഥിയായി ഖത്തറില്‍ വിവിധ പരിപാടികളില്‍ സംബന്ധിക്കാനെത്തിയ പ്രമുഖ പണ്ഡിതന്‍ ഹുസൈന്‍ സലഫിക്ക് ദോഹ ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ഹൃദ്യമായ സ്വീകരണം നല്‍കി.

വെള്ളിയാഴ്ച വൈകിട്ട് 5:30 ന് ഫനാറില്‍ നടക്കുന്ന കേരള കോണ്‍ഫറന്‍സിലും, ശനിയാഴ്ച വൈകിട്ട് 7:30 ന് നടക്കുന്ന ഫാമിലി കോണ്‍ഫറന്‍സിലും അദ്ദേഹം സംബന്ധിക്കും.

സ്വീകരണത്തിന് ശുഹൂര്‍ അല്‍അസ്ഹരി, അബ്ദുറഷീദ് അല്‍കൗസരി, കെ.ടി. ഫൈസല്‍ സലഫി, മുജീബ് റഹ്‌മാന്‍ മിശ്കാത്തി, ഉമര്‍ ഫൈസി, മുഹമ്മദലി മൂടാടി, ഉമര്‍ സ്വലാഹി, അന്‍വര്‍ കടവത്തൂര്‍ ഷഹാന്‍ വി.കെ, ഷാനിബ് എന്നിവര്‍ നേതൃത്വം നല്‍കി