Local News

വെബ് സമ്മിറ്റ് 2024 ന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി


അമാനുല്ല വടക്കാങ്ങര

ദോഹ. വെബ് സമ്മിറ്റ് 2024 ന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഗവണ്‍മെന്റ് കമ്മ്യൂണിക്കേഷന്‍സ് ഓഫീസ് അറിയിച്ചു. ഫെബ്രുവരി 26 തിങ്കളാഴ്ച ആരംഭിക്കുന്ന ഇവന്റ്, ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് സംരംഭകരെയും നിക്ഷേപകരെയും സാങ്കേതിക നേതാക്കളെയും വിദഗ്ധരെയും ഒരുമിച്ച് കൊണ്ടുവരും.