Local News

ചാവക്കാട് പ്രവാസി അസോസിയേഷന് പുതിയ ഭാരവാഹികളായി

ദോഹ: ഖത്തറിലെ ചാവക്കാട്ട് കാരുടെ കൂട്ടായ്മയായ ചാവക്കാട് പ്രവാസി അസോസിയേഷന് പുതിയ ഭാരവാഹികളായി. സ്‌ക്കില്‍ ഡവലപ്‌മെന്റ് സെന്ററലില്‍ നടന്ന ജനറല്‍ ബോഡിയോഗമാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. മീറ്റിംഗ് പ്രസിഡന്റ് ഷെജി വലിയകത്തിന്റെ അധ്യക്ഷതയില്‍ നടന്ന പരിപാടിക്ക് ഗ്‌ളോബല്‍ ചെയര്‍മാന്‍ അബ്ദുള്ള തെരുവത്ത്, അഡ്വയ്‌സറി ബോര്‍ഡ് മെമ്പര്‍മാരായ ഡോക്ടര്‍ ഷാഫി,ഷാജി ആലില്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. തുടര്‍ന്ന് ഗ്ലോബല്‍ ചെയര്‍മാന്‍ അബ്ദുള്ള തെരുവത്ത് റിട്ടേണിങ്ങ് ഓഫീസറായി നടന്ന തിരഞ്ഞെടുപ്പിലാണ് 2024/2026 പ്രവര്‍ത്തന കാലയളവിലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തത്. കബീര്‍ തെരുവത്ത് (പ്രസിഡന്റ് ) ഷെറിന്‍ പരപ്പില്‍ (ജനറല്‍ സെക്രട്ടറി) പി.എന്‍ രഞ്ജിത്ത് കുമാര്‍ ( ട്രഷറര്‍ ), നിഷാം ഇസ്മായില്‍, റാഫി ചാലില്‍, മനോജ് (വൈസ് പ്രസിഡന്റുമാര്‍) ,സി ഷാജി,മുസ്തഫ ചാവക്കാട്,ജിംന്നാസ് അലി (ജോയിന്റ് സെക്രട്ടറിമാര്‍), നിജാസ് ( ജോയിന്റ് ട്രഷറര്‍) എന്നിവരാണ് ഭാരവാഹികള്‍. ഗ്ലോബല്‍ ചെയര്‍മാനായി അബ്ദുല്ല തെരുവത്തിനെയും ഉപദേശക സമിതി ചെയര്‍മാനായി ഷാജി ആലില്‍നേയും ഉപദേശക സമിതി അംഗങ്ങളായി പി.എന്‍ ബാബുരാജന്‍,നാസര്‍ എന്‍.ടി, ഷെജി വലിയകത്ത്,ഡോക്ടര്‍ ഷാഫി എന്നിവരെയും ജനറല്‍ ബോഡി മീറ്റിംഗില്‍ തിരഞ്ഞെടുത്തു. പരിപാടിയില്‍ സെക്രട്ടറി സഞ്ചയന്‍ പാണ്ടിരിക്കല്‍ സ്വാഗതവും രഞ്ജിത്ത് കുമാര്‍ നന്ദിയും പറഞ്ഞു.