Local News

ഇസ് ഗാവ സൂഖില്‍ റീജന്‍സി ഷോപ്പിംഗ് കോംപ്ലക്‌സ് ഉദ്ഘാടനം ഇന്ന്

ദോഹ : ഖത്തറിലെ പ്രമുഖ ഹൈപ്പര്‍ മാര്‍ക്കറ്റ് ഗ്രൂപ്പായ റീജന്‍സി ഗ്രൂപ്പിന്റെ ഏട്ടാമത്തെ ഷോപ്പിംഗ് കോംപ്ലക്‌സ് ഇസ് ഗാവ സൂഖില്‍ ഇന്ന് വൈകിട്ട് അഞ്ചു മണിക്ക് തുറന്നു പ്രവര്‍ത്തനമാരംഭിക്കും. ഗ്രൂപ്പ് ചെയര്‍മാന്‍ അലി കുവാരി ഉത്ഘാടനം നിര്‍വഹിക്കും. ഉത്ഘാടനത്തോടനുബന്ധിച്ച് ഉപേഭാക്താക്കള്‍ക്ക് നിരവധി ഓഫറുകളും പ്രമോഷനുകളും സമ്മാന പദ്ധതികളുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഗുണമേന്മയുള്ള ഭക്ഷണ സാധനങ്ങള്‍,ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍, വസ്ത്രങ്ങള്‍, കളിക്കോപ്പുകള്‍ തുടങ്ങി നിരവധി സാധനങ്ങള്‍ ഏറ്റവും വിലക്കുറവില്‍ ഇനി മുതല്‍ റീജന്‍സി ഇസ്ഗാവ സൂഖിലെ ഷോപ്പിംഗ് കോംപ്ലക്‌സില്‍ നിന്നും ലഭ്യമാകുന്നതാണെന്ന് മാനേജ്‌മെന്റ് അറിയിച്ചു.