Breaking News

ടീ ടൈം രുചിയുടെ യാത്ര തുടരുന്നു, ടീടൈമിന്റെ അമ്പത്തി ഏഴാമത് ശാഖ ഹയാത്ത് പ്ലാസയില്‍ തുറന്നു പ്രവര്‍ത്തനമാരംഭിച്ചു


അമാനുല്ല വടക്കാങ്ങര

ദോഹ : ഖത്തറിലെ ഏറ്റവും മികച്ച റെസ്റ്റോറന്റ് ബ്രാന്‍ഡുകളിലൊന്നായി മാറിയ ടീ ടൈമിന്റെ രാജ്യത്തെ അമ്പത്തി ഏഴാമത് ശാഖ ഹയാത്ത് പ്ലാസയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഞായറാഴ്ച വൈകീട്ട് പ്രമുഖര്‍ പങ്കെടുത്ത ചടങ്ങില്‍ ജംഷാദ് ജമാല്‍ (ബി. ഡി. എം.), മുഹമ്മദ് ഫുഹാദ് (എക്‌സിക്യൂട്ടീവ് മാനേജര്‍ ) എന്നിവരുടെ സാന്നിധ്യത്തില്‍ ഡോക്ടര്‍ ഹാഷിം അല്‍ സയീദ് ( ചെയര്‍മാന്‍ & ബോര്‍ഡ് ഓഫ് ഡയറക്ടര്‍ ഓഫ് ഖത്തര്‍ സെര്‍ട്ടിഫൈഡ് പബ്ലിക് അക്കൗണ്ടന്റ് അസോസിയേഷന്‍) ഉദ്ഘാടനം ചെയ്തു.
2002 ല്‍ അല്‍ നാസറില്‍ അബ്ദുല്‍ കരീമും അദ്ദേഹത്തിന്റെ സമര്‍പ്പിത സംഘവും തുടങ്ങിയ ജൈത്രയാത്ര ടീടൈം കഴിഞ്ഞ ഇരുപത് വര്‍ഷത്തിനകം ഖത്തറിലെ ഭക്ഷണപ്രേമികള്‍ ഇഷ്ടപ്പെടുന്ന പ്രധാന കേന്ദ്രമായി മാറിയിരിക്കുകയാണ്. കൃത്യമായ പ്രൊഫഷണലിസത്തോടൊപ്പം ചിട്ടയോടെയുള്ള പ്രവര്‍ത്തനങ്ങളുമാണ് ടീ ടൈമിന്റെ ഈ അപൂര്‍വ സ്വീകാര്യതയ്ക്ക് കാരണമാകുന്നത്.

വിഭവ വൈവിധ്യത്തോടെ വ്യത്യസ്ത രുചിക്കൂട്ടുകളുമായി ഖത്തറിലെ ഭക്ഷണപ്രേമികളുടെ നാവില്‍ ഇടംപിടിച്ച ടീ ടൈമിന്റെ പ്രീമിയം വിഭാഗത്തിലെ ബ്രാഞ്ചുകളും ഇതിനോടകം ശ്രദ്ധയാകര്‍ഷിച്ചവയാണ്.