Local News

ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ഓടിക്കുന്നവര്‍ക്ക് നിര്‍ദേശങ്ങളുമായി ആഭ്യന്തര മന്ത്രാലയം

ദോഹ. ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ഓടിക്കുന്നവരുടെ സുരക്ഷ ഉറപ്പുവരുത്തുവാന്‍ നിര്‍ദേശങ്ങളുമായി ആഭ്യന്തര മന്ത്രാലയം രംഗത്ത്. രാജ്യത്ത് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ഉപയോഗിക്കുന്നവരുടെ എണ്ണം ഗണ്യമായി വര്‍ദ്ധിച്ച സാഹചര്യത്തിലാണ് സ്‌കൂട്ടറുകള്‍ ഓടിക്കുന്നവരുടെ സുരക്ഷ ഉറപ്പുവരുത്തുവാന്‍ നിര്‍ദേശങ്ങളുമായി ആഭ്യന്തര മന്ത്രാലയം രംഗത്ത് വന്നത്.
സ്‌കൂട്ടറുകള്‍ക്കായി നിശ്ചയിച്ച പാതയിലൂടെ മാത്രം ഓടിക്കുക, അമിത വേഗതയില്‍ ഓടിക്കാതിരിക്കുക, റിപ്‌ളക്ടീവ് വെസ്റ്റ് ഉപയോഗിക്കുകയും രാത്രി കാലങ്ങളില്‍ സ്‌കൂട്ടറിന്റെ ലൈറ്റ് ഓണ്‍ ചെയ്യുകയും ചെയ്യുക, എപ്പോഴും കൃത്യമായി ഹെല്‍മെറ്റ് ഉപയോഗിക്കുക എന്നിവയാണ് പ്രധാന നിര്‍ദേശങ്ങള്‍.