Local News

ജെബി കെ ജോണിന് മീഡിയ പ്‌ളസിന്റെ ആദരം

ദോഹ. മികച്ച സംരംഭകന്‍ എന്ന നിലക്കും ജീവകാരുണ്യ പ്രവര്‍ത്തകന്‍ എന്ന നിലക്കും പ്രവാസി ഭാരതി കേരള അവാര്‍ഡ്, വീക്ഷണം അവാര്‍ഡ്, ബാബാ സാഹബ് സ്റ്റേറ്റ് അവാര്‍ഡ് എന്നിവ സ്വന്തമാക്കിയ ഖത്തര്‍ ടെക് മാനേജിംഗ് ഡയറക്ടര്‍ ജെബി കെ ജോണിനെ മീഡിയ പ്‌ളസ് ആദരിച്ചു.

സഅതര്‍ റസ്റ്റോറന്റില്‍ നടന്ന കുടുംബ സംഗമത്തിലാണ് ജെബിയെ ആദരിച്ചത്.

മീഡിയ പ്‌ളസ് സിഇഒ ഡോ. അമാനുല്ല വടക്കാങ്ങരയും ടീം അംഗങ്ങളും ചേര്‍ന്ന് ജെബിക്ക് മെമന്റോ സമ്മാനിച്ചു. ഖത്തര്‍ ടെക് ഡയറക്ടര്‍ ആശ ജെബി, എല്‍ദോസ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!