Breaking News

യാത്രാ പാക്കേജുകളില്‍ വേനല്‍ക്കാല ഇളവുകള്‍ പ്രഖ്യാപിച്ച് ഖത്തര്‍ എയര്‍വേയ്സ് ഹോളിഡേയ്സ്


അമാനുല്ല വടക്കാങ്ങര
ദോഹ: യാത്രാ പാക്കേജുകളില്‍ വേനല്‍ക്കാല ഇളവുകള്‍ പ്രഖ്യാപിച്ച് ഖത്തര്‍ എയര്‍വേയ്സ് ഹോളിഡേയ്സ് . സമ്മര്‍ സേവിംഗ്‌സ് ഓഫറിന്റെ ഭാഗമായാണ് ഖത്തര്‍ എയര്‍വേയ്സ് ഹോളിഡേയ്സ് എക്സ്‌ക്ലൂസീവ് ഡിസ്‌കൗണ്ടുകള്‍’ പ്രഖ്യാപിച്ചത്.

2024 മാര്‍ച്ച് 2 മുതല്‍ ലഭ്യമായ ഓഫര്‍, 2024 മാര്‍ച്ച് 31-ന് മുമ്പ് ബുക്ക് ചെയ്യുമ്പോള്‍ തിരഞ്ഞെടുത്ത യാത്രാ പാക്കേജുകള്‍ക്ക് പ്രത്യേക നിരക്കുകള്‍ നല്‍കുന്നു.

കൂടാതെ, 2024 മാര്‍ച്ച് 8-ന് മുമ്പ് ഒരാഴ്ചയ്ക്കുള്ളില്‍ സ്ഥിരീകരിച്ച ബുക്കിംഗുകള്‍ക്ക് പരിമിതമായ സമയ, എക്‌സ്‌ക്ലൂസീവ് അധിക കിഴിവുകളും ലഭ്യമാക്കിയിട്ടുണ്ട്.

QRHIS500 എന്ന പ്രൊമോ കോഡ് ഉപയോഗിച്ച് ദോഹയില്‍ നിന്ന് ജിസിസിയിലെവിടെയുമുള്ള യാത്രാ പാക്കേജുകള്‍ക്ക് 500 റിയാല്‍ കിഴിവ് ലഭിക്കും. QRHIS1000. എന്ന പ്രൊമോ കോഡ് ഉപയോഗിച്ച് ജിസിസി ഒഴികെയുള്ള എല്ലാ ഇക്കണോമി ക്ലാസ് ട്രാവല്‍ പാക്കേജുകള്‍ക്കും 1,000 റിയാല്‍ ലാഭിക്കാനാകും.

QRHIS1500 എന്ന പ്രൊമോ കോഡ് ജിസിസിഒഴികെയുള്ള എല്ലാ ബിസിനസ് ക്ലാസ് യാത്രാ പാക്കേജുകളിലും 1,500 റിയാല്‍ ലാഭിക്കാന്‍ യാത്രക്കാരെ സഹായിക്കും.

ഈ കിഴിവുകള്‍ ലഭിക്കുന്നതിനുള്ള യാത്രാ തീയതി 2024 ഒക്ടോബര്‍ 31 വരെയാകാം.

Related Articles

Back to top button
error: Content is protected !!