Local News

സഫാരി ഷോപ് ആന്‍ഡ് ഷൈന്‍- വിന്‍ 6 കെജി ഗോള്‍ഡ് പ്രമോഷന്റെ അഞ്ചാമത്തെ നറുക്കെടുപ്പ് വിജയികളെ പ്രഖ്യാപിച്ചു

ദോഹ. ഖത്തറിലെപ്രമുഖ ഹൈപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ സഫാരി ഹൈപ്പര്‍മാര്‍ക്കറ്റിന്റെ മെഗാ പ്രമോഷന്‍ വിന്‍ 6 കെജി ഗോള്‍ഡ് പ്രമോഷന്റെ അഞ്ചാമത്തെ നറുക്കെടുപ്പ് ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ സഫാരി ഹൈപ്പര്‍മാര്‍ക്കറ്റില്‍ വെച്ച് നടന്നു. 3 മാര്‍ച്ച് 2024 ന് നടന്ന നറുക്കെടുപ്പില്‍ ഖത്തര്‍ മിനിസ്ട്രി ഓഫ് കോമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രീസ് ഉദ്യോഗസ്ഥനും, സഫാരി മാനേജ്‌മെന്റ് പ്രതിനിധികളും സന്നിഹിതരായിരുന്നു.

ഈ നറുക്കെടുപ്പിലെ ഒന്നാം സമ്മാന വിജയിയായ സുരേഷ് കുഞ്ഞുരാമന്‍ (കൂപ്പണ്‍ നമ്പര്‍ : ടടട501315028) 250 ഗ്രാം സ്വര്‍ണവും രണ്ടാം സമ്മാന വിജയികളായ എം. ഡി. ബാബുല്‍ (കൂപ്പണ്‍ നമ്പര്‍ : ടടട500298756 ), സന്തോഷ് പ്രഭാകരന്‍ (കൂപ്പണ്‍ നമ്പര്‍ : ടടട501053723), അഹമദ് ദലൂല്‍ (കൂപ്പണ്‍ നമ്പര്‍ : ടടട500636817) എന്നവര്‍ക്ക് യഥാ ക്രമം 150 ഗ്രാം സ്വര്‍ണം വീതവും മൂന്നാം സമ്മാന വിജയികളായ മുഹമ്മദ് സമീര്‍ (കൂപ്പണ്‍ നമ്പര്‍ : ടടട501039950), മിം ശഹീദ് (കൂപ്പണ്‍ നമ്പര്‍ : ടടട500532827) മാജിദ് ഇസ്മഈല്‍ (കൂപ്പണ്‍ നമ്പര്‍ : ടടട500052255 ) എന്നിവര്‍ക്ക് യഥാക്രമം 100 ഗ്രാം സ്വര്‍ണം വീതവും സമ്മാനമായി ലഭിക്കും.

2024 ഏപ്രില്‍ 20 ന് അവസാനിക്കുന്ന ഷോപ്പ് ആന്റ് ഷൈന്‍ മെഗാ പ്രമോഷനില്‍ സഫാരിയുടെ ഏത് ഔട്‌ലറ്റില്‍ നിന്നും 50 റിയാലിന് പര്‍ച്ചേസ് ചെയ്യുമ്പോള്‍ ലഭിക്കുന്ന ഇ- റാഫിള്‍ കൂപ്പണ്‍ നറുക്കെടുപ്പിലൂടെയാണ് വിജയികളെ കണ്ടെത്തുന്നത്. ഓരോ നറുക്കെടുപ്പിലും 1 കിലോ സ്വര്‍ണം 7 വിജയികള്‍ക്കാണ് നല്‍കുന്നത്. ഈ പ്രമോഷന്റെ അവസാനത്തെ നറുക്കെടുപ്പ് 2024 ഏപ്രില്‍ 21 ന് അബുഹമൂറിലെ സഫാരി മാളില്‍ വെച്ച് നടക്കും.

Related Articles

Back to top button
error: Content is protected !!