Local News

ഫോര്‍ മൈ ലവ് സീസണ്‍ 4 ലെ 13 ദമ്പതികള്‍ക്കും വിജയമന്ത്രങ്ങള്‍ സമ്മാനിച്ചു

ദോഹ: ഖത്തറിലെ പ്രമുഖ റേഡിയോ ആയ റേഡിയോ മലയാളം 98.6 എഫ് എം ഒരുക്കിയ ശ്രദ്ധേയമായ സി.എസ്.ആര്‍ സംരംഭമായ ഫോര്‍ മൈ ലവ് സീസണ്‍ 4 ലെ 13 ദമ്പതികള്‍ക്കും വിജയമന്ത്രങ്ങള്‍ സമ്മാനിച്ചു . ദോഹ ഹോളിഡേ ഇന്‍ ഹോട്ടലില്‍ നടന്ന കമ്മ്യൂണിറ്റി സ്വീകരണത്തിലാണ് ഗ്രന്ഥകാരന്‍ നേരിട്ടെത്തി പുസ്തകം സമ്മാനിച്ചത്.
നിത്യവും റേഡിയോ സംപ്രേഷണം ചെയ്യുന്ന വിജയമന്ത്രങ്ങള്‍ ഗ്രന്ഥകാരനില്‍ നിന്നും നേരിട്ട് ഏറ്റുവാങ്ങാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ഫോര്‍ മൈ ലവ് സീസണ്‍ 4 ലെ ദമ്പതികള്‍ പറഞ്ഞു.
റേഡിയോ മലയാളം വൈസ് ചെയര്‍മാന്‍ കെ.സി.അബ്ദുല്‍ ലത്തീഫ്, സി.ഇ.ഒ അന്‍വര്‍ ഹുസൈന്‍, ഡെപ്യൂട്ടി മാനേജര്‍ നൗഫല്‍ അബ്ദുറഹിമാന്‍ എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.

Related Articles

Back to top button
error: Content is protected !!