Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

ഇ മാള്‍ ബിസിനസ് മീറ്റ് ദോഹയില്‍

ദോഹ. മലപ്പുറം ജില്ലയില്‍ നിന്നുള്ള പ്രവാസികളുടെ മുതല്‍മുടക്കില്‍ മഞ്ചേരിയില്‍ ആരംഭിക്കുന്ന ഇ മാള്‍ ഡയറക്ടര്‍മാരുടെ സാന്നിധ്യത്തില്‍ ദോഹയില്‍ ബിസിനസ് മീറ്റ് സംഘടിപ്പിച്ചു.

സഅതര്‍ റസ്റ്റോറന്റില്‍ നടന്ന മീറ്റ് ഡോം ഖത്തര്‍ പ്രസിഡണ്ട് ഉസ്മാന്‍ കല്ലന്‍ ഉദ്ഘാടനം ചെയ്തു.
ഇ മാള്‍ മാനേജിംഗ് ഡയറക്ടര്‍ റഷീദ് മഞ്ചേരി അധ്യക്ഷത വഹിച്ചു. സെയില്‍സ് ഡയറക്ടര്‍ ജമാലുദ്ധീന്‍.കെ.എം, കള്‍ച്ചറല്‍ ആന്‍ഡ് ആക്ടിവിറ്റി ഡയറക്ടര്‍ ആലിക്കുട്ടി , ജനറല്‍ മാനേജര്‍ നാസര്‍ മുള്ളമ്പാറ എന്നിവര്‍ സംസാരിച്ചു.
ഡോ. മുഹമ്മദുണ്ണി ഒളകര, ഹുസൈന്‍ കടന്നമണ്ണ , നൗഷാദ് അതിരുമട, ഡോക്ടര്‍ ഹമീദ്, അമാനുല്ല വടക്കാങ്ങര എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
ഖത്തര്‍ ഡയറക്ടര്‍ അസ്‌കര്‍ ഒളകര സ്വാഗതവും ഫിനാന്‍സ് ഡയറക്ടര്‍ ഷാഹുല്‍ ഹമീദ് നന്ദിയും പറഞ്ഞു.
പ്രൊജക്ടുമായി സഹകരിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് ഖത്തര്‍ ഡയറക്ടര്‍ അസ്‌കര്‍ ഒളകരയുമായി 55534581 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

Related Articles

Back to top button