Local News

ഇബ്തിസാം മെഡിക്കല്‍ സെന്റര്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. ഷൈല സിറാജുദ്ധീന് ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി സമ്മാനിച്ചു

ദോഹ.പ്രമുഖ സംരംഭകയും ഇബ്തിസാം മെഡിക്കല്‍ സെന്റര്‍ മാനേജിംഗ് ഡയറക്ടറുമായ ഡോ. ഷൈല സിറാജുദ്ധീന് ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി സമ്മാനിച്ചു. ഇബ്തിസാം മെഡിക്കല്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ മീഡിയ പ്‌ളസ് സി.ഇ.ഒയും ഡയറക്ടറി ചീഫ് എഡിറ്ററുമായ ഡോ. അമാനുല്ല വടക്കാങ്ങരയാണ് ഡയറക്ടറി സമ്മാനിച്ചത്. മീഡിയ പ്‌ളസ് മാര്‍ക്കറ്റിംഗ് കണ്‍സല്‍ട്ടന്റ് ഫൗസിയ അക്ബറും ചടങ്ങില്‍ സംബന്ധിച്ചു.

ഓണ്‍ ലൈനിലും മൊബൈല്‍ ആപ്ളിക്കേഷനിലും ലഭ്യമായ ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറിയുടെ സൗജന്യ കോപ്പികള്‍ക്ക് 44324853 എന്ന നമ്പറില്‍ ബന്ധപ്പെടാം.

Related Articles

Back to top button
error: Content is protected !!