Local News

വിശുദ്ധ റമദാനിനെ സ്വാഗതം ചെയ്ത് കെ.എം.സി.സി ഖത്തര്‍ വിമന്‍സ് വിംഗ്

ദോഹ. വിശുദ്ധ റമദാനിനെ സ്വാഗതം ചെയ്ത് കെ.എം.സി.സി ഖത്തര്‍ വിമന്‍സ് വിംഗ് . ആവശ്യമുള്ള ആളുകള്‍ക്ക് ക്യാമ്പിലേക്ക് ഇഫ്താര്‍ കിറ്റുകള്‍ വിതരണം ചെയ്യുകയും അതോടൊപ്പം ഉപദേശക സമിതി അംഗങ്ങള്‍ക്കും എക്സിക്യൂട്ടീവ് അംഗങ്ങള്‍ക്കുമായി മറ്റൊരു ഇഫ്താറും കെഎംസിസി ഹാളില്‍ ക്രമീകരിക്കുകയും ചെയ്തു. കെ.എം സി.സി വിമന്‍സ് വിങ് പ്രസിഡന്റ് സമീറ അബ്ദുല്‍ നാസര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കെഎംസിസി സംസ്ഥാന പ്രസിഡന്റ് ഡോ. അബ്ദുല്‍ സമദ് ,ട്രഷറര്‍ ഹുസ്സൈന്‍ ,വിമന്‍സ് വിംഗ് ജനറല്‍ സെക്രട്ടറി സലീന കൂളത് , ട്രഷറര്‍ സമീറ അന്‍വര്‍ , ചെയര്‍ പേഴ്‌സണ്‍ മൈമൂന എന്നിവര്‍ പങ്കെടുത്തു. ‘റമദാനിലെ ഒരു ദിനം’ എന്ന വിഷയത്തെപ്പറ്റി അംന പട്ടര്‍കടവന്‍ സംസാരിച്ചു. ജോയിന്റ് സെക്രട്ടറി ഡോ.നിസ്റീന്‍ മൊയ്ദീന്റെ നേതൃത്വത്തിലുള്ള ഇല്‍മിന കമ്മിറ്റിയാണ് പ്രോഗ്രാം കോ ഓര്‍ഡിനേറ്റ ചെയ്തത്.