Local News

ഖത്തര്‍ മലയാളി ഇന്‍ഫുളുവന്‍സേഴ്‌സ് ഇഫ്താര്‍ മീറ്റ്

ദോഹ. ഖത്തറിലെ മലയാളി ഇന്‍ഫുളുവന്‍സേഴ്‌സ് കൂട്ടായ്മയായ ഖത്തര്‍ മലയാളി ഇന്‍ഫുളുവന്‍സേഴ്‌സ് ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ചു. ഗ്രൂപ്പ് അംഗങ്ങള്‍ക്ക് പുറമെ ലോക കേരള സഭ അംഗം അബ്ദുല്‍ റഊഫ് കൊണ്ടോട്ടി, സോഷ്യല്‍ മീഡിയ ഇന്‍ഫുളുവന്‍സര്‍ അര്‍ഷാദ്, റേഡിയോ മലയാളം പ്രതിനിധി നൗഫല്‍ അബ്ദുറഹിമാന്‍, റേഡിയോ സുനോ പ്രതിനിധി ആര്‍.ജെ.നിസ തുടങ്ങിയവരും ഇഫ്താറില്‍ സംബന്ധിച്ചു. ബദീഹ അപ് ഹോള്‍സ്റ്ററിയുടെ സഹകരണത്തോടെയാണ് ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ചത്.