Local News

അനൂപ് ഉണ്ണി നായരുടേയും കുടുംബത്തിന്റേയും മാതൃക ശ്രദ്ധേയമാകുന്നു

ദോഹ. കഴിഞ്ഞ ദിവസം ഖത്തറില്‍ ഹൃദയാഘാതം മൂലം നിര്യാതനായ അനൂപ് ഉണ്ണി നായരുടേയും കുടുംബത്തിന്റേയും മാതൃക ശ്രദ്ധേയമാകുന്നു. മസ്തിഷ്‌കമരണം സംഭവിച്ച അനൂപിന്റെ രണ്ട് വൃക്കകളും കരളും ദാനം ചെയ്യാന്‍ സമ്മതം നല്‍കിയാണ് കുടുംബം മാതൃക സൃഷ്ടിച്ചത്. ജീവിതത്തില്‍ ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്ത അപരിചിതരായ മൂന്ന് മനുഷ്യ സഹോദരങ്ങളെ ജീവിപ്പിച്ചാണ് അനൂപിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോയത്.

വൈബ്രെന്റ് ട്രേഡിങ്ങ് എന്ന കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്ന തൃശൂര്‍ കൊരട്ടി ചെറ്റാരിക്കല്‍ മുല്ലപ്പള്ളി വീട്ടില്‍ അനൂപ് ഉണ്ണി നായരും കുടുംബവും സൃഷ്ടിച്ച മാതൃക എത്ര പ്രശംസിച്ചാലും മതി വരില്ല.