Breaking News

അറബ് കുതിരകളുടെ സാംസ്‌കാരിക പൈതൃക നഗരമായി കത്താറയെ തിരഞ്ഞെടുത്തു

ദോഹ. അറബ് കുതിരകളുടെ സാംസ്‌കാരിക പൈതൃക നഗരമായി കത്താറയെ തിരഞ്ഞെടുത്തതായി അറബ് ഓര്‍ഗനൈസേഷന്‍ ഫോര്‍ എഡ്യൂക്കേഷന്‍, കള്‍ച്ചര്‍ ആന്‍ഡ് സയന്‍സ് (അലെക്സോ) അറിയിച്ചു. അറേബ്യന്‍ കുതിരകളുമായി ബന്ധപ്പെട്ട സാംസ്‌കാരിക പൈതൃകം പ്രോത്സാഹിപ്പിക്കുന്നതിനും സംരക്ഷിക്കുന്നതിനുമുള്ള കത്താറയുടെ നിരന്തരമായ ശ്രമങ്ങള്‍ക്കുള്ള അംഗീകാരമാണ് ഈ ബഹുമതി.